മാനസിക വിഭ്രാന്തിയിലെ പോകുന്നതിന്റെ ആദ്യ ലക്ഷണം പല്ലുകൾ കടിക്കുന്നത് ആണെന്ന് ഡോക്ടർ വിളിച്ചു പറഞ്ഞു ; മോഹൻലാലിന്റെ അത്ഭുതപ്രകടനത്തെ കുറിച്ച് ഒരു മനശാസ്ത്രജ്ഞൻ പറഞ്ഞത് വെളിപ്പെടുത്തി ടി കെ രാജീവ് കുമാർ
മലയാള സിനിമയിൽ മികച്ച സംവിധായകരിൽ മുൻപിൽ നിൽക്കുന്ന ഒരു വ്യക്തി തന്നെയാണ് ടി കെ രാജീവ് കുമാർ. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് നമുക്ക് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത് അദ്ദേഹം അവിസ്മരണീയമാക്കി നിരവധി ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമ പ്രേമികൾ കണ്ടിട്ടുള്ളതാണ്. മലയാളത്തിൽ തന്നെ വിസ്മയിപ്പിച്ച മഹാനടൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ടി കെ രാജീവ്. ഇത്തരമൊരു വെളിപ്പെടുത്തലിൽ അദ്ദേഹം പറഞ്ഞത് താരരാജാവ് മോഹൻലാലിന്റെ പേര് തന്നെയാണ്. ഇദ്ദേഹം ഒരു അതുല്യപ്രതിഭ എന്നാണ് ടി കെ രാജീവ് പറയുന്നത്.
ടി കെ രാജീവ് കുമാറിന്റെ പവിത്രത്തിലെ അഭിനയം മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ തന്നെ ഒരു മികച്ച ഏട് ആയിരുന്നുവെന്ന് പറയാം. ചിത്രത്തിലെ അവസാന ഭാഗത്തിൽ മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് ആണ് ഇപ്പോൾ ടി കെ രാജീവ് മനസ്സ് തുറക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാനസിക സമനില തെറ്റുന്ന ഒരു സീൻ ആയിരുന്നു അത്. ഷൂട്ടിങ്ങിന് മുമ്പു തന്നെ അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. പിന്നെ വിളിച്ചു പറഞ്ഞു ഞാൻ ഇത്രയും ചെയ്യുകയുള്ളൂ എന്നിട്ട് പല്ല് കടിച്ചു കാണിച്ചു. ഞാൻ പറഞ്ഞു മതി എന്ന്. റിലീസ് ചെയ്യുന്ന ദിവസം പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോക്ടർ രാജാമണി എന്നെ ഫോണിൽ വിളിച്ചിരുന്നു.
ഒരു വ്യക്തി മാനസികവിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ ലക്ഷണം ആയാൾ പല്ലുകൾ കടിക്കുന്നത് ആണ് എന്ന് അവർ എന്നോട് പറഞ്ഞു. ശരീരചലനം അസാധാരണമായിരുന്നു. മോഹൻലാൽ ഭംഗിയായി തന്നെ ചെയ്യുകയും ചെയ്തിരുന്നു. അത് കേട്ടപ്പോൾ അത്ഭുതം കൊണ്ട് നിശബ്ദരായി പോയതാണ് ടി കെ രാജീവ് കുമാർ പറയുന്നത്. ഉടൻ തന്നെ മമ്മൂട്ടി വച്ചു ഒരു ഇംഗ്ലീഷ് സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ടി കെ രാജീവ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയൊരു ബ്രേക്ക് കൊണ്ടു വന്ന് ചിത്രമായിരുന്നു പവിത്രം എന്ന ചിത്രം. അദ്ദേഹത്തിന്റെ കരിയർ ഗ്രാഫിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങൾ എടുത്തു നോക്കിയാൽ പവിത്രം ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. ചിത്രത്തിലെ ഗാനങ്ങളും പ്രമേയവും ഒക്കെ തന്നെ ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇന്നും ടിവിയിൽ എത്തുമ്പോൾ റിപ്പീറ്റ് വാല്യൂ ഉള്ള ഒരു ചിത്രം തന്നെയാണ് പവിത്രമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്