“സിനിമയെ കുറിച്ച് വിമർശിക്കാനുള്ള അവകാശം പ്രേക്ഷകർക്കുണ്ട്” : പൃഥ്വിരാജ് സുകുമാരൻ
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് പൃഥ്വിരാജ്. നായകനായി ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഗായകനായും നിർമ്മാതാവായും സംവിധായകനായും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ സിനിമ പ്രേക്ഷകരെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഏതൊരു സിനിമ ആസ്വാദകനും സിനിമ കണ്ടു കഴിഞ്ഞാൽ അതിനെ വിമർശിക്കാനും പരമാർശിക്കാനുമുള്ള അവകാശം ഉണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമ നിർമ്മാണം എന്നത് ആർക്കും അഭിഗമ്യമായ ഒന്നായി മാറിക്കഴിഞ്ഞു എന്നും, ഏതൊരാൾക്കും തങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾ ഒരു സിനിമ എടുക്കാൻ കഴിയും എന്നാണ് പൃഥ്വിരാജ് പറയുന്നത്.
മുൻപൊക്കെ സിനിമ കാണുമ്പോൾ ആ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം വീട്ടിലുള്ളവരോടോ സുഹൃത്തുക്കളോടോ പറയുമായിരിക്കും. എന്നാൽ ഇന്ന് സാഹചര്യം മുഴുവനായി മാറിക്കഴിഞ്ഞു സംവാദങ്ങൾ നടത്താൻ നിരവധി അവസരങ്ങളും വേദികളും ഉണ്ട്. വ്യത്യസ്തമായ ഓൺലൈൻ പ്ലാറ്റ്ഫോമുകളും വെബ്സൈറ്റുകളും ഫോറവും ഡിസ്കഷൻ പ്ലാറ്റ്ഫോമുകളും ഇന്ന് നമുക്കിടയിൽ ഉണ്ട് എന്നും താരം പറഞ്ഞു. സിനിമയെപ്പറ്റി സംസാരിക്കാനുള്ള വ്യത്യസ്തമായ ഇടങ്ങൾ ഇന്ന് ഉള്ളതു കൊണ്ട് ഏതൊരു പ്രേക്ഷകനും ഒരു സിനിമ കണ്ടു കഴിഞ്ഞാൽ അതിനെപ്പറ്റി പരമാർശിക്കാനും വിമർശിക്കാനും ഉള്ള അവകാശം ഉണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.
ഏതൊരാൾക്കും ഇന്ന് സിനിമ നിർമ്മിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. മൊബൈൽ ഫോണിൽ കൃത്യമായി ഒരു സിനിമ ചിത്രീകരിച്ചു വേണമെങ്കിൽ തീയറ്ററിൽ എത്തിക്കാനും സാധിക്കുമെന്ന് പൃഥ്വിരാജ് പറയുന്നു. ഫിലിം മേക്കിങ് എന്ന് പറയുന്നത് ഇപ്പോൾ വളരെ സിമ്പിൾ ആയി മാറിക്കഴിഞ്ഞു എന്നും, അതു കൊണ്ടു തന്നെ ഇന്ന് ആർക്കു വേണമെങ്കിലും സിനിമയെപ്പറ്റി സംസാരിക്കാൻ സാധിക്കുന്ന സാഹചര്യമാണ് ഉള്ളത് എന്നും താരം കൂട്ടിച്ചേർത്തു.
സിനിമ മേഖലയിലെ ചില പ്രമുഖ താരങ്ങളും സംവിധായകരും സിനിമയെ വിമർശിക്കുന്നതിനെപ്പറ്റി രൂക്ഷമായി പ്രതികരിച്ചിരുന്നു അതിനു പിന്നാലെയാണ് പൃഥ്വിരാജിന്റെ ഇത്തരത്തിലുള്ള ഒരു അഭിപ്രായം പുറത്തു വന്നത്. ചില സിനിമകൾ പുറത്തിറങ്ങുമ്പോൾ അത് മോശമാകുന്ന സാഹചര്യം വരുമ്പോൾ വിമർശിക്കപ്പെടുന്നത് സാധാരണമാണ്. എന്നാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ രേഖപ്പെടുത്തുമ്പോൾ അതിനെതിരെ ചില താരങ്ങൾ ശക്തമായി പ്രതികരിക്കാറുണ്ട്. ഇതിനോടൊപ്പം തന്നെ പൃഥ്വിരാജിന്റെ വാക്കുകൾ ഏവരും ഏറ്റെടുത്തു കഴിഞ്ഞു.