“പ്രിത്വിരാജിന് ചരിത്രബോധം ഇല്ലാത്തത് കൊണ്ടായിരിക്കാം സിനിമ ചെയ്യാമെന്ന് പറഞ്ഞത്” : രാമസിംഹന് അബൂബക്കര്‍
സിനിമ എടുക്കാൻ വേണ്ടി പിരിഞ്ഞു കിട്ടിയ പണം സിനിമയ്ക്ക് വേണ്ടി വിനിയോഗിക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന് രാമസിംഹന് അബൂബക്കര്‍. ‘പുഴ മുതല്‍ പുഴ വരെ’ എന്ന തന്റെ ചിത്രം നിർമ്മിക്കാനായി മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് സിനിമ ചിത്രീകരിച്ച സംഭവവുമായി ബന്ധപ്പെട്ട ആരോപണത്തിനെതിരെ സംസാരിക്കുകയായിരുന്നു രാമസിംഹന് . ജനങ്ങളിൽ നിന്ന് പിരിഞ്ഞു കിട്ടിയ പണം രാമസിംഹന് അബൂബക്കർ സിനിമയ്ക്ക് വേണ്ടി വിനിയോഗിച്ചില്ലെന്നാണ് ചിലര്‍ ആരോപണം ഉന്നയിച്ചത് . സിനിമ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് വിവാദങ്ങള്‍ക്ക് സംവിധായകന് മറുപടി നല്‍കുന്നത് .
രാമസിംഹന് അബൂബക്കറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം :
‘പറ്റിച്ച പെെസ കൊണ്ട് ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നില്‍ ഏകദേശം ഒരേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പണം സ്വിസ് ബാങ്കിലിട്ടിട്ടുണ്ട് . ബാക്കി പണം പൂഴ്ത്തി വച്ചിട്ടുമുണ്ട് . അത് ഇനി എന്തു ചെയ്യണമെന്ന് അറിയില്ല. എനിക്ക് ജനങ്ങളോട് മറുപടി പറയേണ്ടി വരില്ല. എല്ലാ പണവും എന്റെ അക്കൗണ്ടിലേക്കാണ് വന്നത്, അതിനു കൃത്യമായ കണക്കുണ്ട്. രണ്ടു കോടിയില്‍ താഴെ പണം ഇതിനോടകം പിരിഞ്ഞു കിട്ടി. അതില്‍ കുറച്ചു കടവും ഉള്‍പ്പെടും. എന്റെ സിനിമ ഇപ്പോള്‍ തിയേറ്ററുകളിലെത്തി എത്തി കഴിഞ്ഞു. കേരളത്തിലെ 86 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് .
മലബാര്‍ കലാപത്തിന്റെ ചരിത്രമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ഏറെ നാളത്തെ ഒരു പാട് ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈ സിനിമ ഒരുക്കിയത്. സിനിമ പൂർണമായും ഒരുക്കിയിരിക്കുന്നത് അനുഭവസ്ഥരുടെ യഥാർത്ഥ കാഴ്ചപ്പാടില്‍ നിന്നു കൊണ്ടാണ്. പല ആധുനിക രാഷ്ട്രീയ പ്രവര്‍ത്തകരും വാരിയം കുന്നനെ മഹത്വവല്‍ക്കരിച്ച് ചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. അവര്‍ ആരോടാണ് അതിനെക്കുറിച്ചു ചോദിചച്ചു ചരിത്രം എഴുതിയത്? മലബാര്‍ കലാപത്തെ ആസ്പദമാക്കി ചിത്രം ഒരുക്കുമെന്ന പ്രഖ്യാപിച്ച മറ്റു സിനിമകൾ എന്തു കൊണ്ട് നടന്നില്ല എന്നും . ഞങ്ങള്‍ ആരും ഇതുവരെ വരെ എതിര്‍ത്തില്ല. അവര്‍ ആ സിനിമ എടുത്താല്‍ ഞങ്ങളും എടുക്കുമെന്നാണ് അന്ന് പറഞ്ഞത്. ഞങ്ങളെ മനസ്സിലാക്കിയ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. ഒരു പക്ഷേ പൃഥ്വിരാജ് ആ ചിത്രം ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നുവെങ്കില്‍ സിനിമ നടന്നേനെ. പ്രിത്വിരാജിന് ചരിത്രബോധം ഇല്ലാത്തത് കൊണ്ടായിരിക്കാം അദ്ദേഹം ആദ്യം സിനിമ ചെയ്യാമെന്ന് പറഞ്ഞത്. പിന്നീട് പ്രിത്വിരാജ് ചരിത്രം വായിച്ചു കാണാം’.