ഇത് തനി ‘തങ്കം’; ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ച തങ്കം ജനുവരി 26നാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകന്. ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഓരോ നിമിഷവും പിടിച്ചിരുത്തുന്ന, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്ന ഏറെ ഹൃദയസ്പര്‍ശിയായ സിനിമാനുഭവമെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഇറങ്ങിയിരിക്കുന്ന സിനിമ ഈ വര്‍ഷത്തെ മസ്റ്റ് വാച്ച് സിനിമയെന്നാണ് ഇതിനകം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി കൊച്ചുപ്രേമന്, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി ചെയ്ത മലയാള ചിത്രമെന്ന പ്രത്യേകതയും തങ്കത്തിനുണ്ട്. ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’, ‘ഒരു മുത്തശ്ശി ഗദ’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീതും അപര്‍ണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു വേഷമാണ് ഇരുവരും തങ്കം എന്ന സിനിമയില്‍ ചെയ്തിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് രാജന് തോമസ്, ഉണ്ണിമായ പ്രസാദ്. ‘തങ്കം’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബിനു മണമ്പൂര്‍. ജോജിക്ക് ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജി ബാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കലാ സംവിധാനം ഗോകുല്‍ ദാസും സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വസ്ത്രാലങ്കാരം മഷര്‍ ഹംസ, സൗണ്ട് മിക്സിങ് തപസ് നായക്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന് എന്നിവരാണ്.