”ദ കേരള സ്റ്റോറി” പ്രദർശിപ്പിക്കാൻ മുന്നോട്ട് വന്ന് താമരശേരി രൂപതയും; എല്ലാ കെസിവൈഎം രൂപതകളിലും ചിത്രം പ്രദർശിപ്പിക്കും
1 min read

”ദ കേരള സ്റ്റോറി” പ്രദർശിപ്പിക്കാൻ മുന്നോട്ട് വന്ന് താമരശേരി രൂപതയും; എല്ലാ കെസിവൈഎം രൂപതകളിലും ചിത്രം പ്രദർശിപ്പിക്കും

ദൂരദർശൻ ചാനലിൽ വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിനെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ രം​ഗത്തെത്തിയിരുന്നു. ഇതിനിടെ ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചിരുന്നു. ദൂരദർശൻ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദർശിപ്പിച്ചത്.

കുട്ടികളുടെ വേദപഠന ക്ലാസുകൾ നടക്കുന്ന പള്ളികളിൽ കൗമാരക്കാരായ കുട്ടികൾക്കുവേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിൻറെ ഭാഗമായായിരുന്നു പ്രദർശനാണ് വിശദീകരണം. ലൗജിഹാദ് യാഥാർത്ഥ്യമാണെന്നും നിലപാടെന്നും രൂപത വാദിക്കുന്നു. അതേസമയം, സംസ്ഥാനത്ത് ലൗജിഹാദില്ലെന്നാണ് കണ്ണൂർ രൂപതയുടെ പരസ്യ നിലപാട്.