ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകര്‍; നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് 150 ടെസ്‌ല കാറുകള്‍! അമ്പരപ്പിക്കുന്ന വീഡിയോ
ഏവരേയും ആവേശം കൊള്ളിച്ച ഗാനമായിരുന്നു ഇത്തവണത്തെ ഓസ്‌കാറില്‍ തിളങ്ങിയ നാട്ടു നാട്ടു എന്ന ഗാനം. രാജമൗലിയുടെ തെലുങ്ക് ചിത്രമായ ആര്‍ആര്‍ആറിലെ ഈ ഗാനം ഇന്ത്യയിലും വിദേശത്തും വന്‍ ഹിറ്റായി മാറി. അടുത്തിടെ ‘മികച്ച ഒറിജിനല്‍ ഗാനം’ വിഭാഗത്തിനുള്ള ഓസ്‌കാറും നേടി. ഏവരും നാട്ടുവിന്റെ ഈ നേട്ടം ആഘോഷിക്കുകയാണ്. ന്യൂജേഴ്സിയിലെ ആരാധകര്‍ ടെസ്ല ലൈറ്റ്ഷോ നടത്തി ആഘോഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
.@Teslalightshows light sync with the beats of #Oscar Winning Song #NaatuNaatu in New Jersey 🤩😍
Thanks for all the love. #RRRMovie @Tesla @elonmusk pic.twitter.com/wCJIY4sTyr
— RRR Movie (@RRRMovie) March 20, 2023
നാട്ടു നാട്ടു ആരാധകരായ അമേരിക്കയിലെ ന്യൂജേഴ്സിയിലെ വാഹനപ്രേമികളുടെ ഒരു റോഡ് ഷോയാണ് ഇപ്പോള്‍ തരംഗമാവുന്നത്. 150 ഓളം ടെസ്‌ല കാറുകളെ അണിനിരത്തിയാണ് അമ്പരപ്പിക്കുന്ന നാട്ടു നാട്ടു പ്രകടനം ആര്‍ആര്‍ആറിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ഷോയുടെ വിഡിയോ ആദ്യം പോസ്റ്റു ചെയ്തിരുന്നത്.
ഒരു പാര്‍ക്കിംഗ് സ്ഥലത്ത് ഡസന്‍ കണക്കിന് ടെസ്ല കാറുകള്‍ പാട്ടിന്റെ ബീറ്റുമായി ഹെഡ്ലൈറ്റുകള്‍ സമന്വയിപ്പിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു. ലൈറ്റുകള്‍ അകത്തേക്കും പുറത്തേക്കും പോകുന്നതും കളിക്കുന്ന ബീറ്റിനെ ആശ്രയിച്ച് ചുവപ്പും വെള്ളയും നിറഞ്ഞ അതിശയകരവും ആകര്‍ഷകവുമായ ലൈറ്റ് ഷോയാണ് വീഡിയോയില്‍. ടെസ്ല ടോയ് ബോക്സ് എന്ന ഫീച്ചര്‍ ആണ് ഇവിടെ ഉപയോഗിച്ചത്. ഇതിലൂടെ കാറുകളിലുള്ള പാട്ടുകള്‍ക്കനുസരിച്ച് ലൈറ്റ് ഷോ നടത്താം. പാട്ടിന്റെ ബീറ്റുകള്‍ക്കനുസരിച്ച് ഹെഡ് ലൈറ്റുകളും ടെയില്‍ ലൈറ്റുകളും താളത്തില്‍ കത്തുകയും കെടുകയും ചെയ്യും.
ചന്ദ്രബോസിന്റെ നാട്ടു നാട്ടു വരികള്‍ക്ക് എം എം കീരവാണിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയുമാണ് ഗായകര്‍. ജൂനിയര്‍ എന്‍ടിആറിനും രാം ചരണുമാണ് ഗാനരംഗത്ത്. അതേസമയം, ‘ടെസ്ല ടോയ്ബോക്സ്’ എന്ന ഫീച്ചറിലൂടെ ടെസ്ല കാറുകള്‍ക്ക് ലൈറ്റ് ഷോ അവതരിപ്പിക്കാനാകും. ലൈറ്റ് ഷോ മോഡ് ഉള്‍പ്പെടെയുള്ള രസകരമായ ഫീച്ചറുകളുടെ ഒരു ശ്രേണി സജീവമാക്കാന്‍ ഈ ഫീച്ചര്‍ വാഹന ഉടമയെ അനുവദിക്കുന്നുണ്ട്. സജീവമാകുമ്പോള്‍, ഈ മോഡ് കാറിന്റെ ഹെഡ്ലൈറ്റുകള്‍, ടെയില്‍ലൈറ്റുകള്‍, ടേണ്‍ സിഗ്‌നലുകള്‍, ഇന്റീരിയര്‍ ലൈറ്റുകള്‍ എന്നിവ ഫ്‌ലാഷ് ചെയ്യാനും സംഗീതവുമായി സമന്വയിപ്പിച്ച് നിറങ്ങള്‍ മാറ്റാനും പ്രോഗ്രാം ചെയ്യാന്‍ അനുവദിക്കുന്നു.