‘വിയറ്റ്‌നാം കോളനിയിലെ ലാലേട്ടന്റെ രണ്ട് risky വീഴ്ചകള്‍’ ; കുറിപ്പ്
1 min read

‘വിയറ്റ്‌നാം കോളനിയിലെ ലാലേട്ടന്റെ രണ്ട് risky വീഴ്ചകള്‍’ ; കുറിപ്പ്

1992ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രമാണ് വിയറ്റ്നാം കോളനി. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. കനകയായിരുന്നു മോഹന്‍ലാലിന്റെ നായികവേഷം അവതരിപ്പിച്ചത്. ഇന്നസെന്റ്, കെപിഎസി ലളിത, കുതിരവട്ടം പപ്പു, നെടുമുടി വേണു, ഫിലോമിന എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രം വന്‍ വിജയമായിരുന്നു നേടിയത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് 1994 ല്‍ അതേ പേരില്‍ പുറത്തിറങ്ങി. 1983-ല്‍ പുറത്തിറങ്ങിയ സ്‌കോട്ടിഷ് ചിത്രമായ ലോക്കല്‍ ഹീറോയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഇതല്ല, ഇത്‌നപ്പോരും ചാടി കടന്നവനനീ കെ.കെ.ജോസഫ്!’ തുടങ്ങിയ ഡയലോഗുകള്‍. കൂടാതെ മറ്റു പലരും ഇപ്പോഴും മലയാളികളുടെ ദൈനംദിന സംഭാഷണത്തിലേക്ക് കടന്നുവരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ചിത്രത്തിലെ രണ്ട് സീനുകളെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

വിയറ്റ്നാം കോളനി യിലെ ലാലേട്ടന്റെ രണ്ട് risky വീഴ്ചകള്‍. ആദ്യത്തേതില്‍ പശുവിനെ കെട്ടിയ കയറില്‍ തട്ടി വീണു മലക്കം മറിഞ്ഞു അടുത്തുള്ള തൂണിന്റെ സിമന്റ് ബേസ് ഇല്‍ കാല് രണ്ടും തൂണിന്റെ ഇരു വശത്തുമായി ലാന്‍ഡ് ചെയ്യുന്നു. സ്വല്പം ഒന്ന് മാറിയാല്‍, ടൈമിംഗ് ഒന്ന് പിഴച്ചാല്‍ നല്ല പരിക്ക് പറ്റിയെക്കാവുന്ന ആ ഷോട്ട് ലാലേട്ടന്‍ പെര്‍ഫെക്ട് ആയി ചെയ്യുന്നു.

അടുത്ത വീഴ്ച സ്റ്റെയര്‍ ഇല്‍ നിന്ന്. പടിയുടെ മുകളില്‍ നിന്ന് പെട്ടിയുമായി സാധനങ്ങളുടെ മുകളിലൂടെ തെന്നി ഇടിച് ഇടിച് വരുന്നത് ഒട്ടും എളുപ്പമുള്ള ടാസ്‌ക് ആയിരുന്നില്ല. പ്രേക്ഷകര്‍ക്കു വീഴാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ പോലുമുണ്ടക്കാത്ത, അത്ര നാച്ചുറല്‍ ആയിട്ടുള്ള ഒരു വീഴ്ചയായിരുന്നു അത്.. അതും സിംഗിള്‍ take. ലാലേട്ടന്റെ ഈ easiness പലപ്പോഴും അദ്ദേഹത്തിന് തന്നെ വിനയാകുന്നതായി തോന്നാറുണ്ട്. കാണുമ്പോള്‍ എളുപ്പമായി തോന്നുമെങ്കിലും പലപ്പോഴും അദ്ദേഹത്തിന്റെ അനായാസതയുടെ വില നമ്മള്‍ മനസ്സിലാക്കുന്നത്, അതെ സംഭവം മറ്റുഭാഷ നടന്‍മാര്‍ ചെയ്തു കാണുമ്പോഴാണ്.പ്രഭു same സീന്‍ തമിഴില്‍ ഡ്യൂപ്പ് ഇട്ട് ചെയ്തു വച്ചിരിക്കുന്നത് കണ്ടാല്‍ മനസ്സിലാകും ലാലേട്ടന്‍ ചെയ്തതിന്റെ റേഞ്ച്.

Mohanlal ഒരു all generation star ആവാനുള്ള ഒരു കാരണമായി തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ ജോലിയോടുള്ള ഈ പാഷന്‍ ആണ്. സീനുകളുടെ പൂര്‍ണതക്കുവേണ്ടി, ജനുവിനിറ്റി ക്ക് വേണ്ടി നല്ല രീതിയില്‍ റിസ്‌ക് എടുക്കാന്‍ അദ്ദേഹം തയ്യാറാകാറുണ്ട്. കാത്തിരിക്കുന്നു മലൈകോട്ടയ് വാലിബാനിലെ high octane ആക്ഷന്‍ രംഗങ്ങള്‍ക്കായി