തരുൺ മൂർത്തി ചിത്രത്തില്‍ മോഹന്‍ലാല്‍ ടാക്സി ഡ്രൈവര്‍….?? വന്‍ അപ്ഡേറ്റ് പുറത്ത് …!!
1 min read

തരുൺ മൂർത്തി ചിത്രത്തില്‍ മോഹന്‍ലാല്‍ ടാക്സി ഡ്രൈവര്‍….?? വന്‍ അപ്ഡേറ്റ് പുറത്ത് …!!

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്. ചിത്രം ഏപ്രില്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും. മലയാളത്തിന്‍റെ യുവ സംവിധായക നിരയില്‍ പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ തരുണും മലയാളത്തിന്‍റെ പ്രിയ താരവും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പിൽ പറയുന്നത് ചിത്രത്തിൽ മോഹൻലാൽ ഒരു ടാക്സി ഡ്രൈവറായാണ് എത്തുന്നതെന്നണ്.

കുറിപ്പിൻ്റെ പൂർണരൂപം

 

 

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ “കൂടെ”യ്ക്ക് ശേഷം എം.രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു.തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രജപുത്ര നിർമ്മിക്കുന്ന രണ്ടാമതു ചിത്രമാണിത്.ഷാജി കൈലാസ് സംവിധാനം ചെയ്ത് 2009ൽ റിലീസ് ചെയ്ത “റെഡ് ചില്ലീസ്” ആയിരുന്നു ആദ്യ ചിത്രം.രജപുത്രയുടെ നിർമ്മാണത്തിൽ വരുന്ന പതിനാലാമത്തെ ചിത്രവും മോഹൻലാലിൻ്റെ മുന്നൂറ്റി അറുപതാമതു ചിത്രവുമാണിത്.

 

പത്തനംതിട്ട ജില്ലയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഇത്.ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.

 

കെ.ആർ.സുനിലിൻ്റെതാണ് കഥ.പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനാകുകയും ചെയ്ത കെ.ആർ.സുനിൽ മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്.തരുൺ മൂർത്തിയും സുനിലും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്.ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ റാന്നി, തൊടുപുഴ ഭാഗങ്ങളിലാണ്.

 

10 വർഷങ്ങൾക്കു മുൻപ് ‘ബെൻസ് വാസു’ എന്ന പേരിൽ സംവിധായകൻ കമൽ മോഹൻലാലിനെ നായകനാക്കി ചെയ്യാനിരുന്ന ഒരു ചിത്രം പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യൻ ആയ പ്രജിത്ത് (ഒരു വടക്കൻ സെൽഫി) ഏറ്റെടുത്തു.എന്നാൽ പലവിധ കാരണങ്ങൾ കൊണ്ട് അന്ന് ആ പ്രോജക്റ്റ് നടക്കാതെ പോയി.അന്ന് അത് പ്രൊഡ്യൂസ് ചെയ്യാനിരുന്നത് രജപുത്ര രഞ്ജിത്ത് ആണ്.ആ പ്രൊജക്റ്റ്‌ ആണിപ്പോൾ തരുണിൽ എത്തിയത് എന്ന് തോന്നുന്നു.കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി വാസു വരട്ടെ.

കാത്തിരിക്കാം ബെൻസ് വാസുവിനായി.