22 Jan, 2025
1 min read

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2ന്റെ ടീസർ പുറത്ത്; വൈഎസ്ആറിന്റെ മകനായി എത്തുന്നത് ജീവ

മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗം ടീസർ എത്തി. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗൻ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് […]