23 Dec, 2024
1 min read

‘സോംബി വരുന്നു, സോംബി വരുന്നു…വെറും 8 കോടി ബജറ്റില്‍’ ; മറുപടി നല്‍കി വൈശാഖ്

മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെനേക്കികാണുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ചിത്രമൊരു സോംബിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് ഈ വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും സോംബി ചിത്രമല്ലെന്നും സംവിധായകന്‍ വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെ […]

1 min read

‘ത്രില്ലര്‍ സിനിമയാണ്, പക്ഷെ ഞാന്‍ ചെയ്തിരിക്കുന്ന മറ്റു സിനിമകളായി ബന്ധമില്ലാത്ത ഒരു എക്‌സ്പീരിമെന്റ് ആണ്’; മോണ്‍സ്റ്ററിനെ കുറിച്ച് വൈശാഖിന്റെ വാക്കുകള്‍

മലയാള സിനിമയുടെ വാണിജ്യ മൂല്യം കുത്തനെ ഉയര്‍ത്തിയ പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും അത്രയധികം ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിക്കാറുള്ളത്. പ്രഖ്യാപനസമയം മുതല്‍ ഏറെ ചര്‍ച്ചചെയ്ത ചിത്രകൂടിയാണിത്. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ചിത്രത്തിന്റെ […]