viral newa
”ചില അപ്‌സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം”; മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറല്‍
മലയാളത്തിന്റെ മഹാനടന്‍ ആണ് മോഹന്‍ലാല്‍. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മനസ്സില്‍ മോഹന്‍ലാല്‍ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിന്റെ ഓരോ സിനിമയും പലവട്ടം കണ്ടിട്ടും കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ മലയാളി മോഹന്‍ലാലിനെ കണ്ടുകൊണ്ടേയിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. വില്ലനില്‍നിന്ന് മലയാളസിനിമയുടെ നായകസ്ഥാനത്തേക്കുള്ള മോഹന്‍ലാലിന്റെ വളര്‍ച്ച തിരുത്തിക്കുറിച്ചത് അതുവരെ നിലനിന്ന നായക സങ്കല്‍പങ്ങളെക്കൂടിയാണ്. വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ചുരുക്കമാണ്. മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ലക്കി […]