24 Dec, 2024
1 min read

ഇന്ത്യൻ 2വിനെ മറികടന്ന് ‘ദ ഗോട്ട്’…!!! ഓപ്പണിംഗില്‍ നേടിയ കണക്കുകൾ

വിജയ് നായകനായി എത്തി എന്നതിനാല്‍ ദ ഗോട്ട് വലിയ പ്രതീക്ഷകളുള്ള ഒന്നാണ്. അതിനാല്‍ രാജ്യമൊട്ടെകെ വിജയ് ചിത്രം ദ ഗോട്ടിന് വലിയ റിലീസാണ് ലഭിച്ചതും. ഇന്ത്യയില്‍ നിന്ന് ഏകദേശം 44 കോടി രൂപയോളം വിജയ് നായകനായപ്പോള്‍ നെറ്റ് കളക്ഷനായി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. 2024ലെ തമിഴ് റിലീസുകളില്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിജയ്‍യുടെ ദ ഗോട്ട്.ഇന്ത്യൻ 2വിനെ മറികടന്നാണ് ദ ഗോട്ട് ഒന്നാമതെത്തിയത്. ഇന്ത്യൻ 2 റിലീസിന് 25.6 കോടി രൂപയാണ് നേടിയത്. എന്നാല്‍ […]

1 min read

അടിമുടി ദളപതി വിജയ് ഷോ! പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘ഗോട്ട്’, റിവ്യൂ വായിക്കാം

ദളപതി ആട്ടം പ്രതീക്ഷിച്ച് ടിക്കറ്റെടുത്ത പ്രേക്ഷകരെ ആവേശത്തിലാറാടിച്ച് പുതിയ വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്)’. ഡബിൾ റോളിൽ പ്രേക്ഷകർക്കൊരു ഡബിൾ ധമാക്ക തന്നെ സമ്മാനിച്ചിരിക്കുകയാണ് ദളപതി. ദളപതി വിജയ് എന്ന ഒറ്റക്കാരണത്തിന് പുറമെ പ്രേക്ഷകരേവരേയും ‘ഗോട്ടി’ന് ടിക്കറ്റെടുക്കാൻ പ്രേരിപ്പിച്ച മറ്റൊരു കാരണം വെങ്കട് പ്രഭു എന്ന സംവിധായകനാണ്. ചെന്നൈയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്‍റെ കഥ പറഞ്ഞ ‘ചെന്നൈ 600028’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്കെത്തി ശേഷം ‘സരോജ’, ‘ഗോവ’, ‘മങ്കാത്ത’, […]

1 min read

ഒറ്റവാക്കിൽ ദളപതി വിളയാട്ടം…!!! വിജയ് ചിത്രം ഗോട്ട് റിവ്യൂ പങ്കുവെച്ച് പ്രേക്ഷകൻ

വിജയ് ചിത്രം ഗോട്ട് ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. വിജയുടെ കരിയറിലെ അവസാന പടത്തിന് മുന്‍പുള്ള ചിത്രം എന്ന കാരണത്താല്‍ ഇതിനകം വന്‍ ഹൈപ്പിലാണ് ചിത്രം എത്തിയിരിക്കുന്നത്. വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് വിവരം. യുവാന്‍ ശങ്കര രാജയാണ് സംഗീതം. സമീപകാലത്തിലൊക്കെ നടന്നതുപോലെ തമിഴ്നാടിനേക്കാള്‍ ആദ്യം ചിത്രം പ്രദര്‍ശനമാരംഭിക്കുക കേരളത്തിലാണ്. പുലര്‍ച്ചെ 4 മണിക്കാണ് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍. ആദ്യ ഷോകളില്‍ പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ഈ […]

1 min read

വിജയുടെ മാസ്സ് എന്നതിലുപരി അഭിനയ പ്രാധാന്യം കൂടി അർഹിക്കുന്ന വേഷമാണ് LEO

ദളപതി വിജയിയുടെ ലിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എമ്പാടും. സമീപകാലത്തെങ്ങും ഒരു ചിത്രത്തിന് ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്നത് സിനിമാപ്രേമികള്‍ കണ്ടിട്ടുണ്ടാവില്ല. ചിത്രത്തിന് ലഭിച്ച ഹൈപ്പിനുള്ള തെളിവായിരുന്നു അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ചിത്രം സ്വന്തമാക്കിയ കളക്ഷന്‍. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ കൊണ്ടുതന്നെ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി പിന്നിട്ടിരുന്നു. ഇന്ന് തിയേറ്ററിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് […]

1 min read

‘കൊത്ത’യെ വീഴ്ത്തി ‘ലിയോ’; റെക്കോർഡ് പ്രീ- സെയിൽ….!!

വിജയ് നായകനാകുന്ന ലിയോ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൻ ഹൈപ്പാണ് വിജയ്‍യുടെ ലിയോയ്‍ക്കുള്ളത്. വിദേശത്തടക്കം നിരവധി ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തമിഴ്‍നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല.ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്.  കേരളത്തിലടക്കം ഇന്ന് രാവിലെ മുതൽ ആരംഭിച്ച ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും വലിയ തോതിൽ ക്യുവും തിരക്കും അനുഭവപ്പെടുന്നുണ്ട്. ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷനാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കേരളത്തി‍ൽ […]