23 Dec, 2024
1 min read

മോഹന്‍ലാല്‍ കന്നഡയിലേക്ക്….! ഒപ്പം വിജയ് ദേവെരകൊണ്ടയും

മോഹന്‍ലാലിനെ നായകനാക്കി കന്നട സംവിധായകന്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വന്‍ തരംഗമായിരുന്നു. മലയാളം-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പം തെന്നന്ത്യന്‍ യുവതാരം വിജയ് ദേവരക്കൊണ്ടയും പ്രധാനവേഷത്തിലെത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു തെന്നിന്ത്യന്‍ താരം ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. […]