22 Dec, 2024
1 min read

ശ്രീനിവാസൻ വെന്റിലേറ്ററില്‍ ; ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് അധികൃതർ

മലയാള സിനിമയിലെ നടനും, സംവിധായകനുമായ ശ്രീനിവാസനെ ഗുരുതരാവസ്ഥയിൽ ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന്  അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. എന്നാൽ  ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടെത്തിയതായും, നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട സാഹചര്യത്തിൽ മാർച്ച് – 30 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തുകയായിരുന്നു. മരുന്നുകൾ നൽകിയ സാഹചര്യത്തിൽ അദ്ദേഹം […]