Talking about their friendship
“പെട്ടെന്നൊരു സുപ്രഭാതത്തിൽ താൻ മുരളിയ്ക്ക് ശത്രുവായി.. കാരണമെന്തെന്ന് ഇപ്പോഴും അറിയില്ല” : മുരളിയുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ച് മമ്മൂട്ടി
മലയാള സിനിമ ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത നടന്മാരാണ് മുരളിയും , മമ്മൂട്ടിയും. നിരവധി സിനിമകളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം മുരളിയും, മുരളിയ്‌ക്കൊപ്പം മമ്മൂട്ടിയും എന്ന നിലയിൽ തുല്ല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങളെയും, മുഖ്യ വേഷങ്ങളെയും ഇരുവരും കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളും, പരസ്പരം നല്ല രീതിയിലുള്ള ആത്മബന്ധം പുലർത്തിയവരുമായിരുന്നു. പലപ്പോഴും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സഹോദര ബന്ധമെന്ന നിലയ്‌ക്കായിരുന്നു സിനിമ മേഖലയിലെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇടക്കാലത്ത് മുരളിയ്ക്കും, […]