25 Dec, 2024
1 min read

“എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒരു ഫിലിം ആണ് സ്പിരിറ്റ്‌” ; കുറിപ്പ് വൈറൽ

നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ഭാവാഭിനയത്തിത്തിൻ്റെ അത്യുന്നതങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പറയുന്ന വിഷയം കൊണ്ടും മോഹന്‍ലാലിന്‍റെ പാത്രസൃഷ്ടികൊണ്ടും അദ്ദേഹത്തിന്‍റെ പ്രകടനം കൊണ്ടുമൊക്കെ അക്കൂട്ടത്തില്‍ വേറിട്ടുനിന്ന ഒന്നാണ് 2012ല്‍ പുറത്തെത്തിയ സ്പിരിറ്റ്. തിലകന്‍, മധു, കല്‍പന എന്നിങ്ങനെ മികച്ച അഭിനേതാക്കളുടെ സാന്നിധ്യം, ഷഹബാസ് അമന്‍റെ സംഗീതം, വേണുവിന്‍റെ ഛായാഗ്രഹണം.. […]