21 Jan, 2025
1 min read

ചെന്നൈ പ്രളയം; പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും

തീവ്രമായ മഴയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ് ചെന്നൈ ന​ഗരവാസികൾ. പലയിടത്തും വെള്ളം കയറി, ആളുകൾ ക്യാംപിലും മറ്റുമാണ് കഴിയുന്നത്. ഇതിനിടെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക. ഇരുവരുടെയും ആരാധക സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പ്രളയത്തില്‍ ചെന്നൈ കോര്‍പറേഷന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. “പ്രിയപ്പെട്ട […]