21 Jan, 2025
1 min read

ഡ്യൂപ്പില്ല.. മുള്ളൻകൊല്ലി വേലായുധനെ വെല്ലുമോ ഈ പുതിയ മോഹൻലാൽ അവതാരം? ; ‘ഓളവും തീരവും’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഈ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അമാനുഷിക മാനറിസങ്ങളും അഭിനയ വൈഭവും ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നിരുന്നു. മുള്ളങ്കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സാഹസിക രംഗങ്ങളില്‍ അങ്ങേയറ്റം താല്‍പര്യം പ്രകടിപ്പിക്കുന്ന താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു. സാഹസിക രംഗങ്ങളില്‍ താരങ്ങളില്‍ പലരും ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനോട് പൊതുവെ താല്‍പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിലും നിരവധി സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെയായിരുന്നു […]