22 Dec, 2024
1 min read

‘എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നാണ് മാളികപ്പുറം; തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് ചിത്രം തനിക്ക് നല്‍കിയത്’; പിഎസ് ശ്രീധരന്‍ പിള്ള

മലയാളത്തിലെ ഹിറ്റ് സിനിമയായി പ്രദര്‍ശനം തുടരുന്ന മാളികപ്പുറത്തെ പ്രശംസിച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള രംഗത്ത്. തികച്ചും വ്യത്യസ്തമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം തനിക്ക് നല്‍കിയതെന്ന് ശ്രീധരന്‍ പിള്ള സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമയുടെ ആദ്യശബ്ദമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ ശബരിമലയുടെ ചരിത്രവും ഐതിഹ്യവും വിവരിച്ചുകൊണ്ടുള്ള തുടക്കം വളരെ വിജ്ഞാനപ്രദമായിരുന്നെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ, മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ശ്രീ. ഉണ്ണി മുകുന്ദന്‍ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ […]

1 min read

ഗോവ രാജ്ഭവനിൽ ഗവർണർ പി.എസ്. ശ്രീധരന്‍പിള്ളയുടെ അതിഥിയായി മോഹൻലാൽ! ഗംഭീര വരവേൽപ്പ്

ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ കാണാണാനെത്തി മോഹൻലാൽ.  ഇന്നലെ രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും, സജി സോമനും കൂടെയുണ്ടായിരുന്നു.  ശ്രീധരൻപിള്ളയെ സന്ദർശിച്ച് മടങ്ങുമ്പോൾ പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിങ്ങും സമ്മാനിച്ചു. “ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായിയെത്തി.  ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു”, എന്നാണ് ഇരുവർക്കുമൊപ്പമുള്ള ഒത്തുച്ചേരലിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് പി. […]