23 Dec, 2024
1 min read

‘ഡേവിസ്’ ആയി പ്രതാപ് പോത്തന്റെ അവസാന കഥാപാത്രം ; സാറ്റര്‍ഡേ നൈറ്റിലെ ക്യാരക്ടര്‍ പോസ്റ്റര്‍

ആരവം, തകര, ചാമരം, ലോറി, നവംബറിന്റെ നഷ്ടം തുടങ്ങിയ ഭരതന്‍-പത്മരാജന്‍ ചിത്രങ്ങളിലെ നായകനായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമായിരുന്നു പ്രതാപ് പോത്തന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ബാനറുകളിലൊന്നായ സുപ്രിയ ഫിലിംസിലെ ഹരി പോത്തന്റെ സഹോദരന്‍ കൂടിയാണ് പ്രതാപ്. വിവിധ ഭാഷകളിലായി 98ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. ഡെയ്സി, ഋതുഭേദം, ഒരു യാത്രാമൊഴി, വെറ്റിവിഴ, ജീവ തുടങ്ങി പതിമൂന്നോളം സിനിമകളുടെ സംവിധായകന്‍. ആഡ്ഫിലിം മേക്കര്‍. മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി […]

1 min read

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ഫ്‌ളാറ്റില്‍

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പന്ത്രണ്ടോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ആരവം എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതുപോലെ, 1979 ല്‍ പുറത്തിറങ്ങിയ തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. പിന്നീട് പുറത്തിറങ്ങിയ ലോറി, ചാമരം […]