Phonepay
നിങ്ങൾക്ക് നന്ദി പറഞ്ഞത് സാക്ഷാൽ മമ്മൂട്ടി തന്നെ, സംശയം വേണ്ട…
ഫോൺപേയോ ജിപേയോ അങ്ങനെ ഏതെങ്കിലും യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണമടച്ച ശേഷം കേൾക്കുന്ന മെസേജിലെ ശബ്ദം ചിരപരിചിതമായി തോന്നിയോ? മമ്മൂട്ടിയുടേതു പോലെ തോന്നിയോ? തോന്നൽ അല്ല, അടച്ച തുകയും അതിനു നന്ദിയും പറഞ്ഞത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുമായി സഹകരിച്ച് സ്മാർട്ട്സ്പീക്കറുകളിൽ ആദ്യത്തെ സെലിബ്രിറ്റി വോയ്സ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് ഫോൺപേയാണ്. ഈ പുതിയ ഫീച്ചർ ഇന്ത്യയിലുടനീളം ലഭ്യമാക്കിക്കഴിഞ്ഞു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മമ്മൂട്ടിയുടെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദിയിൽ അമിതാഭ് ബച്ചൻറെ ശബ്ദവും ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മമ്മൂട്ടിയെ കൂടാതെ ബച്ചൻറെ ശബ്ദവും […]