22 Dec, 2024
1 min read

ചരിത്രവും ബ്രഹ്മാണ്ഡവും ഒന്നിച്ച മലയാളത്തിന്റെ ഒരേ ഒരു അടയാളമായി ഇന്നും നിലനില്‍ക്കുന്ന കേരളക്കരയുടെ വീരപ്പഴശ്ശിക്ക് 13ാം വാര്‍ഷികം….

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പഴശ്ശിരാജ. മറ്റ് ഇന്‍ഡസ്ട്രികളില്‍ ബ്രഹ്മാണ്ഡ സിനിമകളുടെ റിലീസിനെ കുറിച്ച് കേട്ടിരുന്ന മലയാളികള്‍ക്ക് പ്രതീക്ഷിക്കാത്തൊരു ദൃശ്യ വിസ്മയം നല്‍കിയ ചിത്രം കൂടിയാണ് പഴശ്ശിരാജ. 2009 ഒക്ടോബര്‍ പതിനാറിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. വന്‍ പ്രമോഷനോടെ വന്‍ ഹൈപ്പോടെയായിരുന്നു ചിത്രത്തിനെ വരവേറ്റത്. കലാപരമായും സാമ്പത്തിക പരമായും മലയാള സിനിമ ഇന്‍ഡസ്ട്രിയിയെ പ്രകമ്പനം കൊള്ളിക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു […]

1 min read

“ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ല.. അത് തലക്കെട്ട് എഴുതിയ എന്റെ അറിവില്ലായ്മയാണ്.. പഴശ്ശിരാജ മലയാളസിനിമയ്ക്ക് പേരും പുകഴും നേടികൊടുത്ത് സാമ്പത്തികപരമായി വിജയിച്ച സിനിമ” ; ടിനി ടോമിനോട് ക്ഷമാപണം നടത്തി യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഓൺലൈൻ പീപ്സ് ലേഖകൻ

കഴിഞ്ഞദിവസം ഓൺലൈൻ പീപ്സ് മീഡിയയിൽ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിർമ്മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉൾപ്പെടുത്തി ഷെയർ ചെയ്യപ്പെട്ട ഒരു വാർത്തയിൽ, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമർശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്. അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവർ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്.  […]