08 Jan, 2025
1 min read

ബോളിവുഡിന്റെ കിംഗ് ഖാൻ വാഴ്ക ; തീ പടർത്തി പത്താൻ ട്രെയിലർ ; ആകാംക്ഷയോടെ ഇന്ത്യൻ സിനിമ

ഷാരുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്താന്‍. ഇപ്പോള്‍ ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാരൂഖ് ഖാന്റെ അതി ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറില്‍ എടുത്തു പറയേണ്ട കാര്യം. രാജ്യത്തെ രക്ഷിക്കുന്നതിനായി പടപൊരുതുന്ന ഉദ്യോഗസ്ഥരായാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ജോണ്‍ എബ്രഹാം ആണ് വില്ലന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലര്‍ […]

1 min read

‘ഇന്ന് ഷാരൂഖ് ഖാന്റെ പോസ്റ്റർ കത്തിച്ചു, നാളെ അവനെ ജീവനോടെ ചുട്ടുകൊല്ലും’ : ഭീഷണി മുഴക്കി അയോധ്യയിലെ ആചാര്യൻ

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് സിനിമയാണ് പത്താൻ. ഈ സിനിമയിലെ ഒരു വീഡിയോ സോങ് ആയി പുറത്തിറങ്ങിയ ‘ബേഷാരം രംഗ്’ ഇപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെട്ടിയിരിക്കുകയാണ്. ഈ ഗാനത്തിലെ ചില രംഗങ്ങൾ കണ്ടതോടെ ചിലർ ആകെ ഹാലിളകിയ മട്ടാണ്. ഇതെല്ലാം കാരണം ആകെ പൊല്ലാപ്പായിരിക്കുകയാണ് പത്താന്റെ അണിയറ പ്രവർത്തകരും. നായിക ദീപിക പദുകോണിന്റെ അതീവ ഗ്ലാമറസ് രംഗങ്ങൾ കൊണ്ട് സമ്പന്നമായ പത്താനിലെ പാട്ട് രംഗങ്ങളിൽ ദീപിക ധരിച്ച കാവി […]

1 min read

‘ഷാരൂഖിന്റെ മതമാണോ ഇവരുടെ പ്രശ്‌നം…’? ഇതുവരെ കണ്ടിട്ടില്ലാത്ത ബോയ്‌കോട്ട് പ്രഖ്യാപനവുമായി സംഘപരിവാര്‍

ഷാരൂഖ് ഖാന്‍ നായകനായി നാല് വര്‍ഷത്തിനു ശേഷം പുറത്തുവരുന്ന ചിത്രമാണ് പഠാന്‍. ജനുവരി 25 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതില്‍ നായികയായ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം കാവിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ട്വിറ്ററില്‍ എത്തിയിരുന്നു. സൈബര്‍ ആക്രമണവും പ്രതിഷേധവും ശക്തമായിരിക്കെ ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് അക്ഷയ്കുമാറിന്റെ ചിത്രത്തിലെ പഴയ ഒരു ഗാനമാണ്. അക്ഷയുടെ ബൂല്‍ ബുലയ്യ എന്ന ചിത്രത്തിലെ ഹരേ […]