ബോളിവുഡിന്റെ കിംഗ് ഖാൻ വാഴ്ക ; തീ പടർത്തി പത്താൻ ട്രെയിലർ ; ആകാംക്ഷയോടെ ഇന്ത്യൻ സിനിമ
1 min read

ബോളിവുഡിന്റെ കിംഗ് ഖാൻ വാഴ്ക ; തീ പടർത്തി പത്താൻ ട്രെയിലർ ; ആകാംക്ഷയോടെ ഇന്ത്യൻ സിനിമ

ഷാരുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്താന്‍. ഇപ്പോള്‍ ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാരൂഖ് ഖാന്റെ അതി ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറില്‍ എടുത്തു പറയേണ്ട കാര്യം. രാജ്യത്തെ രക്ഷിക്കുന്നതിനായി പടപൊരുതുന്ന ഉദ്യോഗസ്ഥരായാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ജോണ്‍ എബ്രഹാം ആണ് വില്ലന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നുണ്ട്. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് പത്താന്‍. വാര്‍, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ മറ്റ് സിനിമകള്‍. ചിത്രം ജനുവരി 25 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

അതേസമയം, ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആകെ 10 കട്ടുകളാണ് സിബിഎഫ്സി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കട്ടുകളോടെയാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സിബിഎഫ്സി നിര്‍ദേശിച്ച കട്ടുകള്‍ക്ക് ഇപ്പുറം ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 146 മിനിറ്റ് (2 മണിക്കൂര്‍ 26 മിനിറ്റ്) ആണ്. സിബിഎഫ്സിയുടെ പരിശോധനാ കമ്മിറ്റി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണങ്ങള്‍ ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. റോ (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിംഗ്) എന്ന വാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിയിട്ടുണ്ട്.

Pathan Movie Official Teaser Trailer & Release Date, Shahrukh Khan, John Abraham, Deepika Padukone, - YouTube

പിഎംഒ (പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്) എന്ന വാക്ക് 13 ഇടങ്ങളില്‍ ഒഴിവാക്കി. പിഎം (പ്രധാനമന്ത്രി) എന്ന വാക്കിനുപകരം പ്രസിഡന്റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു. അശോക് ചക്ര എന്നതിനു പകരം വീര്‍ പുരസ്‌കാര്‍ എന്നും എക്സ്- കെജിബി എന്നതിനു പകരം എക്സ് എസ്ബിയു എന്നും മാറ്റി. മിസിസ് ഭാരത് മാത എന്നതിനു പകരം ഹമാരി ഭാരത് മാത എന്നാക്കി. മറ്റൊരു സംഭാഷണത്തില്‍ സ്‌കോച്ച് എന്നതിനു പകരം ഡ്രിങ്ക് എന്നാക്കി. ബ്ലാക്ക് പ്രിസണ്‍, റഷ്യ എന്നതില്‍ നിന്നും റഷ്യ എന്ന വാക്ക് നീക്കി.

Pathan Movie Release Date (SRK), Cast, Budget, Story, Trailer

സംഭാഷണങ്ങള്‍ കൂടാതെ മൂന്ന് ഷോട്ടുകളും നീക്കാന്‍ സിബിഎഫ്സി ആവശ്യപ്പെട്ടിരുന്നുവെന്ന് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദമായ ബഷറം രംഗ് എന്ന ഗാനത്തിലേതാണ് ഈ മൂന്ന് ഷോട്ടുകളും. നിതംബത്തിന്റെ ക്ലോസപ്പ് ഷോട്ട്, വശത്തുനിന്നുള്ള ഷോട്ട് (ഭാഗികമായ നഗ്നത) എന്നിവയ്ക്കൊപ്പം ഗാനത്തില്‍ ബഹുത് ടംഗ് കിയാ എന്ന വരികള്‍ വരുമ്പോഴത്തെ നൃത്ത ചലനവും ഒഴിവാക്കാന്‍ സിബിഎഫ്സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീക്കേണ്ട ഷോട്ടുകളുടെ സമയദൈര്‍ഘ്യം എത്രയെന്ന് ബോര്‍ഡ് അറിയിച്ചിട്ടില്ല. പത്താന്‍ സിനിമയിലെ വിവാദമായ ഗാനരംഗത്തില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം വീണ്ടും സമര്‍പ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേസിച്ചിരുന്നത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ വാഴ്ക എന്ന കുറിപ്പോടെ ദുല്‍ഖര്‍സല്‍മാനും ഷാരൂഖാന് ആശംസയുമായി രംഗത്തെത്തി.

Shah Rukh Khan's Pathaan to release on January 25 next year; teaser out