22 Jan, 2025
1 min read

‘മുള്ളന്‍കൊല്ലിയുടെ മഹാരാജാവ്..അത് ഇയാള്‍ അല്ലാതെ മറ്റാരാണ്’ ; നരന്‍ സിനിമയെക്കുറിച്ച് കുറിപ്പ്

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ സുപ്രധാന സിനിമകളിലൊന്നാണ് നരന്‍. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് നരന്‍. അടിക്കടിയുണ്ടായ പരാജയങ്ങളില്‍ നിന്നും കരകയറാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ദേവയാനി, ഭാവന, ഇന്നസെന്റ്, സിദ്ദിഖ്, മധു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വേലായുധനേയും മുള്ളന്‍കൊല്ലിയേയും മറക്കാന്‍ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടന്നത്. കുറിപ്പിന്റെ […]