Latest News

‘മുള്ളന്‍കൊല്ലിയുടെ മഹാരാജാവ്..അത് ഇയാള്‍ അല്ലാതെ മറ്റാരാണ്’ ; നരന്‍ സിനിമയെക്കുറിച്ച് കുറിപ്പ്

ത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ സുപ്രധാന സിനിമകളിലൊന്നാണ് നരന്‍. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് നരന്‍. അടിക്കടിയുണ്ടായ പരാജയങ്ങളില്‍ നിന്നും കരകയറാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ദേവയാനി, ഭാവന, ഇന്നസെന്റ്, സിദ്ദിഖ്, മധു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വേലായുധനേയും മുള്ളന്‍കൊല്ലിയേയും മറക്കാന്‍ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘നേരെ നില്‍ക്കാറാവുമ്പോ പറയണം…നമുക്ക് ഒന്നുടൊന്നു മുട്ടണ്ടെ ?’
‘വേലായുധനെ നേരെ നിന്ന് അടിക്കാനുള്ള ചങ്കുറപ്പ് നിനക്ക് ആയിട്ടൊണ്ടെ ഇപ്പൊ അടിക്കെടാ….
വാ…ഒറ്റ തന്തയ്ക്ക് ഉണ്ടായതാണേല്‍ വാടാ..’

തിയേറ്ററില്‍ ഒരു സിനിമ വിജയം കൈവരിച്ചിട്ട് 3 വര്‍ഷത്തിലേറെയായി. തിയേറ്റര്‍ റിലീസ് ആയ ഒരു സിനിമയ്ക്ക് ശരാശരിക്ക് മുകളില്‍ അഭിപ്രായം വന്നിട്ടും ഏതാണ്ട് 3 വര്ഷം..സോഷ്യല്‍ മീഡിയിയിലും പുറത്തും ഏറ്റവും കൂടുതല്‍ വേട്ടയാടലുകള്‍ നേരിടുന്ന സമയം. മോഹന്‍ലാലിന് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഹേറ്റ് സ്പീച് പോലെ കമന്റ് സെക്ഷനും പോസ്റ്റുകളും വന്നു മറിയുന്ന സോഷ്യല്‍ മീഡിയ പേജുകള്‍. അതിനിടയില്‍ ഒരുപാട് മാറിയ സിനിമ വ്യവസായവും. എല്ലാ ജില്ലകളിലും ഷോസ് ഇല്ലാതെ ഞായറാഴ്ചകളില്ലാതെ പകുതി സീറ്റില്‍ ആളെ കയറ്റിയിട്ട് പോലും 50 കോടി ക്ലബ്ബുകള്‍ പുഷ്പം പോലെ കയറുന്ന രീതിയില്‍ വളര്‍ന്ന മാര്‍ക്കെറ്റ്. ഏതാണ്ട് 3-4 വര്ഷം മുന്നേ വരെയും 50 കോടി എന്നത് അത്ഭുത സംഖ്യാ തന്നെ ആയിരുന്നു.ഇന്ന് അങ്ങനെയല്ല. ടിക്കറ്റ് റേറ്റിലും തിയേറ്റര്‍ എണ്ണത്തിലും സ്‌ക്രീനുകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവും ഇന്ന് സിനിമകള്‍ക്ക് വ്യാവസായികമായി അനുകൂല ഘടകങ്ങളാണ്.
പക്ഷെ
Still….-!

ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനും ഏറ്റവും ഉയര്‍ന്ന കേരള ഗ്രോസും വേള്‍ഡ് വൈഡ് ഗ്രോസും എല്ലാം ഒരു വ്യക്തിയുടെ മാത്രം പേരിലാണ്. ഈ ഒരു സാഹചര്യത്തില്‍ പോലും മോഹന്‍ലാല്‍ ഇട്ട റെക്കോര്‍ഡുകള്‍ ഒന്ന് തൊട്ട് നോക്കാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് മാത്രം ഓര്‍ത്താല്‍ മതി മലയാളികള്‍ക്ക് മോഹന്‍ലാലും മോഹന്‍ലാല്‍ സിനിമയും എന്താണെന്ന് മനസ്സിലാക്കാന്‍. എല്ലാ സിനിമയും തിയേറ്ററില്‍ ഓടി വിജയം കൈവരിക്കുന്ന ബ്രാന്‍ഡ് എന്ന് പറയുന്നില്ല.പക്ഷെ പോസിറ്റീവ് റിവ്യൂ വരുന്ന അത്യാവശ്യം പ്രതീക്ഷ ഉള്ള ഒരു മോഹന്‍ലാല്‍ പടം ഇവിടെ സൃഷ്ടിക്കുന്ന കളക്ഷന്‍ അത് മറ്റാര്‍ക്കും ചിന്തിയ്ക്കാന്‍ പോലും പറ്റാത്ത ലെവലില്‍ ആയിരിക്കും എന്നത് ഒരു സത്യം മാത്രം. ഈ കളക്ഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരുന്ന,പുച്ഛത്തോടെ കാണുന്നവരോട് ഒന്നേ പറയാനുള്ളു. തിയേറ്ററില്‍ ഏത്തയ്ക്ക പുഴുങ്ങുമ്പോള്‍ കിട്ടുന്നതല്ല കളക്ഷന്‍..ആളുകള്‍ തിയേറ്ററില്‍ കയറി സിനിമ കാണുമ്പോള്‍ ആ സിനിമയെ അവര്‍ നെഞ്ചിലേറ്റുമ്പോള്‍ കിട്ടുന്നതാണ്…

വീഴ്ചയിലാണ് അയാള്‍ ഇന്ന്. പക്ഷെ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. ഉയര്‍ത്തെഴുന്നേല്‍ക്കാതെ തരമില്ലല്ലോ. അതാണല്ലോ ശീലവും…വീണതിലും ശക്തിയായി തിരിച്ചു വന്ന ചരിത്രമേ തിരിഞ്ഞു നോക്കുമ്പോള്‍ കാണാനാവൂ. വീണപ്പോള്‍ പോലും അയാള്‍ ഉണ്ടാക്കി വെച്ചിരുന്ന അയാളുടെ പേരിലുള്ള ഒന്നിനും മറ്റൊരു അവകാശി ഉദിച്ചു വന്നിട്ടില്ല. അത് അത്ര എളുപ്പവുമല്ല… മുള്ളന്‍കൊല്ലിയുടെ മഹാരാജാവ്.. അത് ഇയാള്‍ അല്ലാതെ മറ്റാരാണ്..