Music director ravi basrur
‘കാളിയന്‍’ സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകന്‍ ; രവി ബസ്‌റൂറിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്
യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് കണ്ടത്മുതല്‍ രാജ്യമെമ്പാടും ശ്രദ്ധിച്ച പേരായിരുന്നു രവി ബസ്‌റൂര്‍. ‘കെജിഎഫി’ന്റെ തകര്‍പ്പന്‍ സംഗീതം ഒരുക്കിയത് രവി ബസ്‌റൂറാണ്. വൈകാരികതയും ആക്ഷനും ഇടകലര്‍ന്ന ചിത്രത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചത് ഇദ്ദേഹത്തിന്റെ മികവുകൊണ്ടാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് സിനിമാസംഗീതലോകത്തേക്ക് എത്തിയതാണ് രവി ബസൂര്‍. ഇപ്പോഴിതാ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനാകാന്‍ ഒരുങ്ങുകയാണ് രവി ബസ്‌റൂര്‍ എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം […]