Mosnter
”തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കും”; സുദേവ് നായര്‍
നടന്‍, മോഡല്‍ എന്നീ നിലകളില്‍ സൗത്ത് ഇന്ത്യയില്‍ പ്രശസ്തനായ താരമാണ് സുദേവ് നായര്‍. അനാര്‍ക്കലി അടക്കമുള്ള സിനിമകളിലൂടെയാണ് സുദേവ് നായര്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഏറ്റവും ഒടുവില്‍ ഭീഷ്മപര്‍വ്വത്തിലെ സുദേവ് നായരുടെ അഭിനയം വളരെ മികച്ചതായിരുന്നുവെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമയെ കുറിച്ച് അറിവ് നേടിയ ശേഷമാണ് സുദേവ് നായര്‍ മലയാള സിനിമയിലേക്ക് എത്തിയത്. മുംബൈ മലയാളിയാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം ചുരുങ്ങിയ കാലം കൊണ്ടുതന്നെ സുദേവ് നായര്‍ സ്വന്തമാക്കിയിട്ടുണ്ട്. […]