23 Dec, 2024
1 min read

ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പഴയ അംബാസഡര്‍ കാറിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് മോഹനന്‍ നായരായിരുന്നു ; മോഹന്‍ലാലിനെ പിരിഞ്ഞതിലുള്ള ദു:ഖം പങ്കുവെച്ച് കുടുംബ ഡ്രൈവര്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കുടുംബത്തിന്റെ ഡ്രൈവറായിരുന്നു മോഹനന്‍നായര്‍. 28 വര്‍ഷം കുടുംബത്തിന്റെ സഹചാരിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഓര്‍മകള്‍ തന്നെ മങ്ങിത്തുടങ്ങിയ ഈ മനുഷ്യന്‍ മോഹന്‍ലാല്‍ എന്നു കേട്ടാല്‍ മുഖം പ്രസന്നമാവും. മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായരുടെ ഡ്രൈവറായിട്ടാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി മണ്ണാറക്കല്‍വിള വീട്ടില്‍ മോഹനന്‍ നായര്‍ മുടവന്‍മുഗളിലെ വീട്ടില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം ലാലിന്റെ സിനിമാ യാത്രകളുടെ സ്ഥിരം സാന്നിധ്യമായി മാറി. സൂപ്പര്‍ഹിറ്റായ കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ ബാലന്റെ പ്രാരാബ്ധങ്ങള്‍ ഒഴിയാത്ത വീട്ടിലേക്ക് സൂപ്പര്‍ താരം അശോക് […]