Marakkar
പ്രേക്ഷകർക്ക് ഏഷ്യാനെറ്റിന്റെ വിഷുകൈനീട്ടമായി ‘മരയ്ക്കാര്‍ : അറബികടലിന്റെ സിംഹം’; സംപ്രേഷണ സമയം പുറത്തുവിട്ടു
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാര്‍;അറബിക്കടലിന്റെ സിംഹം’. വന്‍ ആവേശത്തോടെയാണ് ചിത്രം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ ആദ്യമായി ചിത്രം എത്തുകയാണ്. വിഷുദിനമായ ഏപ്രില്‍ 15 ഉച്ചയ്ക്ക് 2 മണിയ്ക്ക് ഏഷ്യാനെറ്റിലാണ് ചിത്രം സംപ്രേക്ഷണം ചെയ്യുക. വലിയ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള ചിത്രമാണ് മരയ്ക്കാര്‍. വിഷു ആഘോഷങ്ങള്‍ക്കായി ഒത്തുകൂടുന്ന കുടുംബാംഗങ്ങളുടെ മുന്നിലേയ്ക്കാണ് ഏഷ്യാനെറ്റ് ചിത്രം എത്തിയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി […]
മിനിസ്‌ക്രീൻ പ്രേക്ഷകരെ കോരിതരിപ്പിക്കാൻ മരക്കാർ : അറബിക്കടലിന്റെ സിംഹം വിഷുവിന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു
മലയാളത്തിന്റെ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമായിരുന്നു മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഈ ചിത്രത്തിന് വിദേശങ്ങളിലടക്കം തിയേറ്ററുകളില്‍ മികച്ച് തുടക്കമായിരുന്നു. ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു. ഇപ്പോഴിതാ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി മറ്റൊരു സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. മിനിസ്‌ക്രീനില്‍ […]
“അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അങ്ങനെ പ്രതീക്ഷിച്ചിരിക്കാന്‍ പറ്റുമോ?” “മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ട്..”
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് 67ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, മികച്ച ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പ്രതികരിച്ചു. പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമുള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് മരക്കാര്‍ സ്വന്തമാക്കിയത്. വിഎഫ്എക്‌സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സിദ്ധാര്‍ഥ് പ്രിയദര്‍ശനെയും മോഹന്‍ലാല്‍ അഭിനന്ദിച്ചു. “ഇന്ത്യയിലെ […]