Mammootty stylish
‘പ്രായം വീണ്ടും റിവേഴ്സ് ഗിയറാണല്ലോ’ ; പുതിയ ലുക്കിൽ മാസായി മമ്മൂട്ടി
അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി. 71 വയസ്സിലും പൗരുഷത്തിന്റെ പ്രതീകമായി ആരാധകർ മമ്മൂട്ടിയെ കാണുന്നു. മറ്റ് പല മുതിർന്ന നടൻമാരും nമാറിയ സിനിമാ ലോകത്തെ മനസ്സിലാക്കാതെ പോയപ്പോൾ മമ്മൂട്ടി പക്ഷെ ആ മാറ്റം ഉൾക്കൊണ്ടു. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി സനിമയിൽ അമ്പത് വർഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകർ പറയുന്നത്. […]