22 Feb, 2025
1 min read

ഒന്നാം സ്ഥാനം നഷ്ടമായി മമ്മൂട്ടി ..!! ജനുവരിയിൽ ആദ്യദിനം കസറിയ പടങ്ങള്‍

കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടമായിരുന്നു. ഇറങ്ങിയ ഭൂരിഭാഗം പടങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംനേടുകയും ചെയ്തിരുന്നു. പുതുവർഷവും വിജയ ചിത്രങ്ങളോടെയാണ് ജനുവരി മാസം അവസാനിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കളക്ഷനുകളിൽ വലിയൊരു തേരോട്ടം ഇല്ലെങ്കിലും ഫീൽ ഗുഡ് സിനിമകൾ സമ്മാനിക്കാൻ ഈ മാസത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാനാകും. ആസിഫ് അലി, ടൊവിനോ തോമസ്, മമ്മൂട്ടി, ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ തുടങ്ങിയവരുടെ സിനികളാണ് ജനുവരിയിൽ തിയറ്ററുകളിൽ എത്തിയത്. ഇവയ്ക്ക് സാമാന്യം ഭേദപ്പെട്ട കളക്ഷനും ലഭിച്ചിട്ടുണ്ട്. […]

1 min read

പ്രതീക്ഷ കാത്തോ ഡൊമിനിക് ആന്റ് ദ പേഴ്‍സ്? സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു മലയാള ചിത്രമായിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ചാള്‍സ് ഈനാശു ഡൊമനിക് ആണ് ചിത്രത്തില്‍ മമ്മൂട്ടി. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയില്‍ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുകയാണ്. കേസ് സോള്‍വ് ചെയ്‍തു എന്നാണ് ചിത്രം […]

1 min read

“മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു ” ; ഗൗതം മേനോൻ

കഴിഞ്ഞ കുറേയേറെയായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളിൽ എത്തും. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. “തനിയാവർത്തനം, അമരം, ദളപതി, വടക്കൻ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി, ഓഗസ്റ്റ് […]

1 min read

സ്റ്റെപ്പ് ഇട്ട് മമ്മൂട്ടി ..!! ‘ഡൊമിനിക്കി’ലെ ആദ്യ ഗാനം എത്തി

മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഈ രാത്രി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തിരുമാലിയും വിനായക് ശശികുമാറും ചേര്‍ന്നാണ്. ദര്‍ബുക ശിവയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ […]

1 min read

38 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥാപാത്രം …!! ഗള്‍ഫിലും പ്രദര്‍ശനമാരംഭിച്ച് ആവനാഴി

റീ റിലീസ് ട്രെന്‍ഡിന് മലയാളത്തില്‍ തുടര്‍ച്ച. മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത്, 1986 ല്‍ പുറത്തെത്തിയ ആവനാഴി എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടി സി ഐ ബല്‍റാം എന്ന കള്‍ട്ട് കഥാപാത്രമായി എത്തിയ ചിത്രം നീണ്ട 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന ടി ദാമോദരന്‍ ആണ്. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 3 ന് ചിത്രം […]

1 min read

“മമ്മൂക്കയോടൊപ്പം അഭിനയം, മഹാഭാഗ്യമാണത് ” ; വീണ നായർ

മമ്മൂട്ടിയെ നായകനായക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. കഴിഞ്ഞ വർഷങ്ങളിൽ മമ്മൂട്ടി തീർത്ത വിജയത്തിന് തുടക്കമിടാൻ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ചിത്രം ഈ മാസം 23ന് തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിലെ അഭിനേതാക്കളുടെ ചെറുവീഡിയോ അണിയറക്കാർ പുറത്തുവിടുകയാണ്. നടി വീണ നായരുടേതാണ് പുതിയ വീഡിയോ. മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും ആഗ്രഹമാണെന്നും ആ വലിയ ഭാഗ്യം […]

1 min read

ജനുവരി കളറാക്കാൻ മമ്മൂട്ടി ..!! ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ട്രെയ്‍ലര്‍

മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. പുറത്തെത്തിയ ട്രെയ്‍ലറിന് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഗൗതം വസുദേവ് മേനോന്‍റെ മലയാളം സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. […]

1 min read

‘ബോളിവുഡിലെ താരങ്ങള്‍ നിരസിക്കും, പക്ഷെ ഞങ്ങള്‍ക്ക് ആ പ്രശ്നമില്ല’ ; മോഹൻലാൽ

ബറോസിന്‍റെ തിരക്കിട്ട പ്രമോഷനില്‍ ആയിരുന്നു നടന്‍ മോഹന്‍ലാല്‍. ഇത്തരം ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുകയാണ് മോഹന്‍ലാല്‍. താരങ്ങളാകുന്നതിന് മുമ്പ്തങ്ങൾ പരസ്പരം അറിയുന്നവരാണെന്നും തങ്ങളുടെ മക്കൾ ഒരുമിച്ചാണ് വളർന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പരസ്പരം ഒരു മത്സര ബോധം ഇല്ലെന്നും, അതുകൊണ്ടാണ് ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തത്. ‘രണ്ടു നായകൻ’ സിനിമകൾ ചെയ്യാൻ ഹിന്ദി സിനിമാതാരങ്ങൾ മടിക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് അത് ചെയ്തിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. പരസ്‌പരം സ്‌ക്രീൻ പങ്കിടാൻ വിസമ്മതിക്കുന്ന ബോളിവുഡ് താരങ്ങളിൽ നിന്ന് മോഹന്‍ലാലിനെയും […]

1 min read

“രാപ്പകലും അതിലെ നായകൻ കൃഷ്ണനും ആണല്ലോ ഇപ്പോൾ ട്രെൻഡിംഗ്…”

കമൽ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ‘രാപ്പകൽ’. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിൽ ശാരദ, നയൻതാര, ബാലചന്ദ്രമേനോൻ തുടങ്ങിയവരാണ്‌ പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരു വലിയ തറവാട്ടിലെ ജോലിക്കാരനാണ് കൃഷ്ണൻ (മമ്മൂട്ടി). സരസ്വതിയമ്മയെ (ശാരദ) അയാൾ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കുന്നു. സരസ്വതിയമ്മയുടെ മക്കളെല്ലാം പല സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം മക്കളെല്ലാവരും തറവാട്ടിലേക്ക് വരുന്നു, ഈ വരവ് തറവാട് ഒരു വലിയ വിലക്ക് വിൽക്കാനുള്ള പദ്ധതിയുമായിട്ടായിരുന്നു എന്ന് പിന്നീട് സരസ്വതിയമ്മയും, കൃഷ്ണനും മനസ്സിലാക്കുന്നു. ജനാർദ്ദനൻ, വിജയരാഘവൻ, സലീം […]

1 min read

“നടുനീളാൻ മാസ്സ് ഡയലോഗ്സ് പറഞ്ഞു കോരിത്തരിപ്പിക്കുന്ന കാര്യത്തിൽ മമ്മുക്ക മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യാസം ആണ് “

‘ഒരു ഫുൾ ബോട്ടിൽ ബ്രാൻഡി, രണ്ട് കോഴി ബിരിയാണി, നല്ല നീലച്ചടയൻ കാജാബീഡിയിൽ തെറുത്തത് ഒന്ന്’ ഈ കൂലിയിൽ കൊട്ടേഷൻ എടുക്കുന്ന കാരിക്കാമുറി ഷണ്മുഖൻ, മമ്മൂട്ടിയുടെ കരിയറിലെ അൽപ്പം ഗ്രേ ഷെയ്ഡുള്ള കഥാപാത്രത്തിന് ഇരുപത് വയസ്സ് തികയുന്നു. ഈ വേളയിൽ ബ്ലാക്കിന്റെ ഇരുപതാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് മമ്മൂട്ടി ആരാധകർ. 20YearsOfBlack എന്ന ടാഗും എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആയിട്ടുണ്ട്. സിനിമയിലെ ഡയലോഗുകളും, രംഗങ്ങളുമെല്ലാം ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് […]