21 Jan, 2025
1 min read

“മമ്മൂട്ടി സ്ത്രീകളുടെ അടുത്ത് കുറച്ച് അകലം പാലിച്ച് നിൽക്കും” ; ഭാഗ്യലക്ഷ്മി

സിനിമാമേഖലയിൽ പ്രഗത്ഭയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് അഭിനേത്രി കൂടിയായ ഭാ​ഗ്യലക്ഷ്മി. ഭാ​ഗ്യലക്ഷ്മിയെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് താരം ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയശേഷമായിരുന്നു.ഇപ്പോൾ മലയാള സിനിമാ രം​ഗത്ത് വലിയ വിവാദങ്ങൾ നടന്ന് കൊണ്ടിരിക്കെ ചാനൽ ചർച്ചകളിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ഭാ​ഗ്യലക്ഷ്മിയുടെ നിലപാട്. മലയാള സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ശുദ്ധികലശം അനിവാര്യമാണെന്നും ഓരോ മേഖലയിലും ഇത്തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചാൽ ഇതിന്റെ ഇരട്ടി വെളിപ്പെടുത്തലുകളുമായി സ്ത്രീ​കൾ രം​ഗത്തെത്തുമെന്നും ഭാ​ഗ്യലക്ഷ്മി […]

1 min read

‘ഭ്രമയുഗത്തിലെ പേരുകൾ പോലും ഉപയോഗിക്കരുത്; കോപ്പി റൈറ്റടിച്ച് നിർമാതാക്കൾ

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. പുത്തൻ സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രേക്ഷക-നിരൂപക സ്വീകാര്യത ലഭിച്ചിരുന്നു.ചിത്രം നിർമിച്ചത് തെന്നിന്ത്യയിലെ […]

1 min read

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 30,000 പേരുടെ രക്തദാനം ലക്ഷ്യമാക്കി ആരാധകര്‍

മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച […]

1 min read

രണ്ടിടത്തും മമ്മൂട്ടിയുണ്ട്…; ആകാംക്ഷയുടെ മുൾമുനയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് ഒരുദിവസം നടക്കുന്നത്. 2022ലെ പുരസ്കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. പകൽ മൂന്നിനാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് വാർത്തകൾ വന്നിരുന്നു. […]

1 min read

മാസ്സും ക്ലാസ്സുമാകാൻ ബസൂക്ക..!! ടീസർ പുറത്തു വിട്ടു

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. കാലമിത്രയായിട്ടും മമ്മൂട്ടി പുതുക്കപ്പെടുന്നതിന്റെ കാരണവും സിനിമകളുടെ വൈവിധ്യങ്ങളാണ്. അത്തരത്തില്‍ മമമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് ബസൂക്ക. ആരാധകരെ ആവേശത്തില്‍ നിര്‍ത്തുന്ന ബസൂക്കയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നു. സംവിധാനം ഡിനോ ഡെന്നിസ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് ഗൗതം മേനോനുണ്ടാകുക. എന്താണ് റോള്‍ എന്ന് മമ്മൂട്ടിയോട് ചോദിക്കുന്ന ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം അമ്പരക്കുന്ന ഒരു മറുപടിയാണ് ലഭിക്കുന്നത്. നമ്മള്‍ ചെയ്യാത്ത […]

1 min read

ഓണം ‘പിടിക്കാനു’ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി

അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബസൂക്കയെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ഓ​ഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം രാവിലെ പത്ത് മണിക്കാകും ടീസർ റിലീസ് ചെയ്യുക. അപ്ഡേറ്റ് പങ്കുവച്ച് പുതിയ […]

1 min read

ഒടിടി റിലീസിന് പിന്നാലെ കൈയടി നേടി മമ്മൂട്ടിയുടെ ‘ടര്‍ബോ’യിലെ ആ രംഗം

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഇന്നലെയാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മെയ് 23 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രമുഖ സോണി ലിവിലൂടെയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശേഷിച്ചും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ചാണ് സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും എടുത്ത് പറയുന്നത്. ഒരു കാര്‍ ചേസ് സീന്‍ ആണ് അത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ചേസ് […]

1 min read

ദുരിതാശ്വാസത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി…!! അവശ്യ സാധനങ്ങളുമായി കെയർ ആൻഡ് ഷെയർ

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാവാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. പ്രമുഖ വ്യവസായിയായ സി പി സാലിയുടെ സി പി ട്രസ്റ്റുമായി ചേര്‍ന്നാണ് കെയര്‍ ആന്‍ഡ് ഷെയര്‍ വയനാട്ടില്‍ സഹായമെത്തിക്കുക. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷാ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറിന്‍റെയും സിപി ട്രസ്റ്റിന്‍റെയും പ്രവര്‍ത്തകര്‍ പുറപ്പെടുന്നത്. അതേസമയം വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം […]

1 min read

മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ റിലീസ് വൈകുന്നത് എന്തുകൊണ്ട് ?? സൂചനകൾ പുറത്ത്

അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ വ്യത്യസ്ഥമായ വേഷത്തിൽ മമ്മുട്ടി എത്തുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കും. ഓണം റീലീസായി സെപ്റ്റംബറില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു ആലോചന. എന്നാല്‍ ഗൗതം വാസുദേവ് മേനോന്റെ ഭാഗം പൂര്‍ത്തിയാകാനുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ […]

1 min read

ആ ഷർട്ട് കുറച്ചു പോപ്പുലർ ആവട്ടേ, ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്” ; കുറിപ്പ്

കോട്ടക്കുന്നിലെ ആർട്ടിസ്റ്റ് ജസ്ഫറിന് ഒരാഗ്രഹമുണ്ടായിരുന്നു, താൻ ഡിസൈൻ ചെയ്ത ഷർട്ടുമിട്ട് പ്രിയപ്പെട്ട നടൻ മമ്മൂട്ടിയെ കാണണമെന്ന്. മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫറിന്റെ ഒന്നരവർഷംനീണ്ട ഈ ആഗ്രഹം കഴിഞ്ഞദിവസം സാധിച്ചു. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിന് ജസ്ഫർ ഡിസെൻ ചെയ്ത ഷർട്ടുമിട്ട് മമ്മൂട്ടി എത്തിയതോടെയാണ് ആഗ്രഹം സഫലീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഈ വിഷയം വളരെ അധികം ചർച്ച ചെയ്യപ്പെട്ടു. കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചായിരുന്നു […]