23 Feb, 2025
1 min read

സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാൻ ടീസർ, പുറത്തിറക്കിയത് മമ്മൂട്ടി

എമ്പുരാനോളം മലയാളത്തില്‍ ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രമില്ല. വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെ അതിന് കാരണം. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്‍റെ അരങ്ങേറ്റമായിരുന്നു 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍. മാര്‍ച്ച് 27 നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ റിലീസ്. ഇപ്പോഴിതാ എമ്പുരാന്റെ ടീസർ പുറത്തിറക്കി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസർ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ […]

1 min read

പ്രതീക്ഷ കാത്തോ ഡൊമിനിക് ആന്റ് ദ പേഴ്‍സ്? സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍

മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു മലയാള ചിത്രമായിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ചാള്‍സ് ഈനാശു ഡൊമനിക് ആണ് ചിത്രത്തില്‍ മമ്മൂട്ടി. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയില്‍ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുകയാണ്. കേസ് സോള്‍വ് ചെയ്‍തു എന്നാണ് ചിത്രം […]

1 min read

“മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു ” ; ഗൗതം മേനോൻ

കഴിഞ്ഞ കുറേയേറെയായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളിൽ എത്തും. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. “തനിയാവർത്തനം, അമരം, ദളപതി, വടക്കൻ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി, ഓഗസ്റ്റ് […]

1 min read

38 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥാപാത്രം …!! ഗള്‍ഫിലും പ്രദര്‍ശനമാരംഭിച്ച് ആവനാഴി

റീ റിലീസ് ട്രെന്‍ഡിന് മലയാളത്തില്‍ തുടര്‍ച്ച. മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത്, 1986 ല്‍ പുറത്തെത്തിയ ആവനാഴി എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടി സി ഐ ബല്‍റാം എന്ന കള്‍ട്ട് കഥാപാത്രമായി എത്തിയ ചിത്രം നീണ്ട 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന ടി ദാമോദരന്‍ ആണ്. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 3 ന് ചിത്രം […]

1 min read

“മമ്മൂക്കയോടൊപ്പം അഭിനയം, മഹാഭാഗ്യമാണത് ” ; വീണ നായർ

മമ്മൂട്ടിയെ നായകനായക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. കഴിഞ്ഞ വർഷങ്ങളിൽ മമ്മൂട്ടി തീർത്ത വിജയത്തിന് തുടക്കമിടാൻ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ചിത്രം ഈ മാസം 23ന് തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിലെ അഭിനേതാക്കളുടെ ചെറുവീഡിയോ അണിയറക്കാർ പുറത്തുവിടുകയാണ്. നടി വീണ നായരുടേതാണ് പുതിയ വീഡിയോ. മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും ആഗ്രഹമാണെന്നും ആ വലിയ ഭാഗ്യം […]

1 min read

ജനുവരി കളറാക്കാൻ മമ്മൂട്ടി ..!! ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ട്രെയ്‍ലര്‍

മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. പുറത്തെത്തിയ ട്രെയ്‍ലറിന് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഗൗതം വസുദേവ് മേനോന്‍റെ മലയാളം സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. […]

1 min read

‘അന്ന് ആ മനുഷ്യന്‍റെ മകനാണ് ഞാനെന്ന് തോന്നി, എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ’ ; മമ്മൂട്ടി

മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്‍റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടൻ, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നെന്നും സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ […]

1 min read

“നടുനീളാൻ മാസ്സ് ഡയലോഗ്സ് പറഞ്ഞു കോരിത്തരിപ്പിക്കുന്ന കാര്യത്തിൽ മമ്മുക്ക മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യാസം ആണ് “

‘ഒരു ഫുൾ ബോട്ടിൽ ബ്രാൻഡി, രണ്ട് കോഴി ബിരിയാണി, നല്ല നീലച്ചടയൻ കാജാബീഡിയിൽ തെറുത്തത് ഒന്ന്’ ഈ കൂലിയിൽ കൊട്ടേഷൻ എടുക്കുന്ന കാരിക്കാമുറി ഷണ്മുഖൻ, മമ്മൂട്ടിയുടെ കരിയറിലെ അൽപ്പം ഗ്രേ ഷെയ്ഡുള്ള കഥാപാത്രത്തിന് ഇരുപത് വയസ്സ് തികയുന്നു. ഈ വേളയിൽ ബ്ലാക്കിന്റെ ഇരുപതാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് മമ്മൂട്ടി ആരാധകർ. 20YearsOfBlack എന്ന ടാഗും എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആയിട്ടുണ്ട്. സിനിമയിലെ ഡയലോഗുകളും, രംഗങ്ങളുമെല്ലാം ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് […]

1 min read

മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടും …!! തിരക്കഥ രചിക്കുക ഉദയകൃഷ്ണ

അജയ് വാസുദേവ് എന്ന ഡയറക്ടറുടെ കയ്യിൽ കിട്ടിയാൽ മമ്മൂട്ടി ഹൈവോൾട്ടേജിലാണ്. പിന്നെ സംവിധായകന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സ്‌ക്രീനിൽ പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂക്കയുടെ അഴിഞ്ഞാട്ടം. അജയ് ഇതുവരെ ചെയ്ത മൂന്നു ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു നായകൻ. അതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ഈ സംവിധായകന് ഈ നായകനെ വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാൻ അജയ് വാസുദേവ് ഒരുതുന്നുവെന്നാണ് സൂചന. രാജാധിരാജ, മാസ്റ്റർപീസ് എന്നിവ രചിച്ച ഉദയകൃഷ്ണയാണ് ഈ അജയ് […]

1 min read

“അമൽ നീരദ് ബ്രില്യൻസ് എന്ന് ഞാൻ പറയുന്നത് ഈ ഐറ്റത്തെ കുറിച്ചാണ് , ‘ബിലാൽ ” ; കുറിപ്പ്

മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് ‘ബിഗ് ബി’. ലയാള സിനിമയിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്നുതന്നെ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി. മലയാള സിനിമയിൽ വേറിട്ട രീതിയിൽ വന്ന മമ്മൂട്ടി ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. 2007ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കൊച്ചിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ റിലീസ് സമയത്ത് അത്ര വലിയ വാണിജ്യ വിജയം സമ്മാനിച്ചില്ലെങ്കിസലും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വലിയ […]