02 Jan, 2025
1 min read

‘ഇതുവരെ അഭിനയിച്ച സിനിമകളേക്കാൾ ശക്തമായ വേഷമാണ് ഇമ്പത്തിലേത് ‘: ദർശന സുദർശൻ

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം . ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ചിത്രം ഒക്ടോബർ 27 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.സോളമന്റെ തേനീച്ചകൾ എന്ന ലാൽജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദർശന സുദർശനാണ് ഇമ്പത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പടം റിലീസിനൊരുങ്ങി നിൽക്കുമ്പോൾ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. ഇതുവരെ അഭിനയിച്ച സിനിമകളിലെ […]

1 min read

“മോഷണം ഒരു കലയാണ് , നീ ഒരു കലാകാരനും” ; ഇമ്പം ടീസർ ശ്രദ്ധ നേടുന്നു

  അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. ഒരു പക്ഷേ ചിലപ്പോൾ പിന്നീടുള്ള നമ്മുടെ ജീവിതത്തിൻറെ ഗതിവിഗതികൾ അവരെ ചുറ്റിപ്പറ്റിയാകാം സംഭവിക്കുന്നത്. ഈയൊരു പ്രമേയവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ‘ഇമ്പം’ എന്ന ചിത്രം. ലാലു അലക്സും ദീപക് പറമ്പോലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഒരു എഴുത്തുകാരിയുടേയും ഒരു കാർട്ടൂണിസ്റ്റിന്‍റേയും മധുരമൂറുന്ന പ്രണയ കഥയുമായി എത്താനൊരുങ്ങുന്ന സിനിമയുടെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും കോളേജ് ലൈഫും രാഷ്ട്രീയവും മാധ്യമലോകവും ഒക്കെ വിഷയമാകുന്ന സീനിമയെന്നാണ് ടീസറിൽ നിന്ന് മനസ്സിലാകുന്നത്. […]

1 min read

പ്രണയവും സൗഹൃദവും കൂട്ടിയിണക്കി വേറിട്ടൊരു കഥയുമായി ‘ഇമ്പം’ റിലീസിന്

ഒരു പുഴപോലെ അനുസ്യൂതം തുടരുന്ന ചില പ്രണയങ്ങളുണ്ട്. കുടുംബം എന്നൊരു തലത്തിലേക്കൊന്നും കടക്കാതെ ഉള്ളിൽ ജീവിതകാലമത്രയും പരസ്പരമുള്ള ഇഷ്ടം സൂക്ഷിക്കുന്നവർ. ആദ്യം ചിലപ്പോള്‍ അവർ പരസ്പരം വിരോധമുള്ളവരായിരുന്നിരിക്കാം. പക്ഷേ കാലം പോകവേ പരസ്പരം അറിയുമ്പോൾ അത് ചിലപ്പോൾ അവരെ സ്നേഹത്തിന്റെ പുലരികളിലേക്കുണർത്തും… പ്രണയവും സൗഹൃദവും രാഷ്ട്രീയവും ഒക്കെ ചേർന്ന് വേറിട്ടൊരു പ്രമേയവുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’ എന്ന ചിത്രം. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ഏറെ രസകരവും കൗതുകകരവും ഒപ്പം […]

1 min read

ഫാമിലിയായിട്ട് ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ ; മനം കവര്‍ന്ന് ഇമ്പത്തിലെ ആദ്യഗാനം

  ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം നല്‍കി ‘മായികാ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഗാനം ഇതുവരെ രണ്ട്‌ലക്ഷത്തിലും കൂടുതല്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു […]