22 Jan, 2025
1 min read

ധ്രുവ് സര്‍ജയുടെ ഏറ്റവും വലിയ സിനിമയ്ക്ക് ശബ്ദം നല്‍കി മോഹന്‍ലാല്‍ ; കെഡി ദ് ഡെവിള്‍ ടൈറ്റില്‍ ടീസര്‍ പുറത്ത്

അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനും സംവിധായകനുമായ ധ്രുവ് സര്‍ജയുടെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്. കെഡി ദ് ഡെവിള്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസ് ചെയ്തു. ഷോമാന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യം കേള്‍ക്കാന്‍ സാധിക്കും. രാമായണ യുദ്ധം പെണ്ണിന് വേണ്ടി, മഹാഭാരത യുദ്ധം മണ്ണിന് വേണ്ടി, ഈ കലിയുഗ യുദ്ധം തിളയ്ക്കുന്ന ചോരയ്ക്ക് വേണ്ടി എന്ന് […]