22 Dec, 2024
1 min read

”ഇത് മോഹന്‍ലാലിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍കൊണ്ട് മാത്രം സാധിക്കാവുന്ന ഒരു പെര്‍ഫോമന്‍സാണ്”; അന്ന് അത് കണ്ട് ദേവരാജന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത്

കഥകളുടെ തമ്പുരാന്‍ എന്ന് സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. 1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച ജോണ്‍പോള്‍ നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ജോണ്‍പോള്‍ ആയിരുന്നു. ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനെക്കുറിച്ച് ഏറ്റവും […]

1 min read

തിരക്കഥകളിൽ സെഞ്ചുറി തികച്ച അതുല്യനായ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് ജോൺ പോൾ വിടവാങ്ങി ; അനശ്വര പ്രതിഭയ്ക്ക് ആദരാജ്ഞലികൾ

മലയാള സിനിമയ്ക്ക് പുതിയ ഭാവവും, രൂപവും സമ്മാനിച്ച, നൂറിലധികം സിനിമകളുടെ തിരക്കഥാകൃത്തായി പ്രവർത്തിച്ച ജോൺപോൾ അന്തരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിൽ രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സയിരുന്നു അദ്ദേഹം. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതും ജോൺ പോളിൻ്റെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിക്കുകയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുൻപാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്.  […]

1 min read

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച ‘ജോൺപോളിൻ്റെ’ ഇപ്പോഴത്തെ ജീവിതം : ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന് സഹായ അഭ്യർത്ഥനയുമായി ഒരു പറ്റം സുഹൃത്തുക്കൾ

മലയാള ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നിരവധി തിരക്കഥാകൃത്തുകളുണ്ട്. അവരിൽ പ്രസിദ്ധനായ വ്യക്തിയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ. ജോൺപോൾ പുതുശ്ശേരി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1980 – കളുടെ ആരംഭത്തിൽ മലയാളത്തിലെ പേരുകേട്ട നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിച്ച് അദ്ദേഹം നൂറിലേറേ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ മികച്ച ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ പിറന്നവയാണ്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുവാനുള്ള അവസരവും ഈ കാലയളവിനുള്ളിൽ അദ്ദേഹത്തിന് ലഭിച്ചു. ഓർമയ്ക്കായ്, […]