22 Jan, 2025
1 min read

‘മുങ്ങിയവന്‍ പൊങ്ങിയില്ല, അടിയൊഴുക്കില്‍ പെട്ടുപോയി’ ; മോഹന്‍ലാലിന്റെ ആ മെഗാ ഇന്‍ട്രോ ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെപറ്റി ഷാജി കൈലാസ്

മലയാളം കണ്ട എക്കാലത്തേയും ഹിറ്റായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായിരുന്നു. ഷാജി കൈലാസിന്റേയും മോഹന്‍ലാലിന്റേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ കൂടിയായിരുന്നു നരസിംഹം. നീ പോ മോനേ ദിനേശാ എന്ന ഡയലോഗ് ഇന്നും മലയാളികള്‍ക്കിടയില്‍ പറയുന്ന ഒന്നാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രം നരസിംഹത്തിലെ ഇന്ദുചൂഡന്‍ എന്ന […]