‘മുങ്ങിയവന്‍ പൊങ്ങിയില്ല, അടിയൊഴുക്കില്‍ പെട്ടുപോയി’ ; മോഹന്‍ലാലിന്റെ ആ മെഗാ ഇന്‍ട്രോ ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെപറ്റി ഷാജി കൈലാസ്
1 min read

‘മുങ്ങിയവന്‍ പൊങ്ങിയില്ല, അടിയൊഴുക്കില്‍ പെട്ടുപോയി’ ; മോഹന്‍ലാലിന്റെ ആ മെഗാ ഇന്‍ട്രോ ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെപറ്റി ഷാജി കൈലാസ്

ലയാളം കണ്ട എക്കാലത്തേയും ഹിറ്റായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായിരുന്നു. ഷാജി കൈലാസിന്റേയും മോഹന്‍ലാലിന്റേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ കൂടിയായിരുന്നു നരസിംഹം. നീ പോ മോനേ ദിനേശാ എന്ന ഡയലോഗ് ഇന്നും മലയാളികള്‍ക്കിടയില്‍ പറയുന്ന ഒന്നാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രം നരസിംഹത്തിലെ ഇന്ദുചൂഡന്‍ എന്ന കഥാപാത്രം തന്നെയാണ്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയതും ഏറെ ശ്രദ്ധ നേടുകയുണ്ടായി.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇന്‍ഡ്രോ സീന്‍ വളരെ അധികം ആഘോഷിക്കപ്പെട്ടതായിരുന്നു. ഭാരതപ്പുഴയില്‍ നിന്ന് പൊങ്ങിവരുന്ന ഇന്ദുചൂഡന്‍ അക്കാലത്തും ഇപ്പോഴും കാണുമ്പോള്‍ കോരിത്തരിപ്പിക്കുന്ന ഒരു സീനാണ്. ഇപ്പോഴിതാ ഈ സീന്‍ ഷൂട്ട് ചെയ്തപ്പോഴുണ്ടായ വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഇന്‍ഡ്രോ സീന്‍ ഭാരതപ്പുഴയിലാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ലാല്‍ വരുന്നതിന് മുമ്പ് പൊസിഷനെല്ലാം ഒരാളെവെച്ച് ചെക്ക് ചെയ്യണമായിരുന്നു. വെറുതേ ഒരു പൊസിഷന്‍ പറയാന്‍ പറ്റില്ലായിരുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.

വെള്ളത്തിലിറങ്ങി ഒന്ന് മുതല്‍ എട്ട് വരെ എണ്ണികഴിയുമ്പോളേ പൊങ്ങി വരാന്‍ പാടുള്ളൂവെന്ന് മുങ്ങുന്നയാളോട് പറഞ്ഞുവെച്ചിരിക്കുകയായിരുന്നു. പുള്ളി മുങ്ങികഴിഞ്ഞ് നമ്മള്‍ 20വരെ എണ്ണിയിട്ടും മുങ്ങിയ ആള്‍ പൊങ്ങുന്നില്ല. ദൈവമേ അദ്ദേഹത്തെ രക്ഷിക്കാന്‍ ആള് ചാടിക്കോളാന്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ ദൂരെ നിന്നും സാര്‍ എന്നൊരു വിളി വന്നു. ഞാന്‍ നോക്കുമ്പോള്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ആള് കൈ പൊക്കി കാണിക്കുകയാണ്. അടിയൊഴുക്ക് ആളെ അങ്ങ് കൊണ്ടുപോയതായിരുന്നു. ആ സ്ഥലത്ത് ലാലിനെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്യുമെന്ന പേടിയായിരുന്നു. പിന്നെ ഒരു കുളത്തില്‍ വെച്ചാണ് മോഹന്‍ലാലിന്റെ ഇന്‍ട്രോ ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് വ്യക്തമാക്കുന്നു.

പൃഥ്വിരാജിനെ നായകനാക്കി ചെയ്ത കടുവ എന്ന ചിത്രമായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും ഓടുവില്‍ ഇറങ്ങിയത്. മോഹന്‍ലാല്‍ നായകനായെത്തുന്ന എലോണ്‍ എന്ന ചിത്രമാണ് റിലീസിനായി ഒരുങ്ങുന്നത്.