Independence day
ഉള്ളിലെ ദേശസ്‌നേഹം പ്രകടിപ്പിച്ച് മമ്മൂട്ടി ; രാജ്യത്തോടുള്ള അഭിമാനവും ആദരവും പകര്‍ന്ന് വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മാതൃകകാട്ടി
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഹര്‍ ഘര്‍ തിരംഗ’. ഈ ക്യാംപെയ്ന്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ ഇപ്പോഴിതാ മമ്മൂട്ടിയും തന്റെ കൊച്ചിയിലെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ‘ഹര്‍ […]