22 Jan, 2025
1 min read

മമ്മൂട്ടിയുടെ സിനിമാ ജീവിതം മാറ്റിമറിച്ച അനശ്വര സിനിമകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം

സിനിമയില്‍ നാല് പതിറ്റാണ്ടായി അഭിനയജീവിതം തുടരുന്ന മമ്മൂട്ടി നമുക്കെന്നും ഒരു വിസ്മയമാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ പുതുക്കുന്ന നടനാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. 20-ാം വയസ്സിലാണ് ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന സിനിമകള്‍ എന്നും മലയാൡളുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. ഇതില്‍ പ്രധാനമായി മമ്മൂട്ടിയിലെ നടനും […]

1 min read

മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി തിരിച്ചുകൊണ്ടുവന്ന ജോഷി സമ്മാനിച്ച മികച്ച സിനിമകൾ

പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി സിനിമ ഒരുക്കിയ സംവിധായകനാണ് ജോഷി. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ സൂപ്പര്‍ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ചിത്രങ്ങളെല്ലാംവലിയ വിജയമായിരുന്നു. മമ്മൂട്ടിയെ സൂപ്പര്‍ താരം എന്ന നിലയിലെ വളര്‍ച്ചയ്ക്കും ആ സ്ഥാനത്തിലെ അതിജീവനത്തിനും സമയാസമയങ്ങളില്‍ അവശ്യംവേണ്ട ഹിറ്റുകള്‍ ഒരുക്കിയ ഒരു സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെന്ന നടന്‍ തുടര്‍ച്ചയായ പരാജയങ്ങളിലൂടെ തിരശീലയ്ക്ക് പിന്നിലേക്ക് പോകാനൊരുങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ കരിയറിലേക്ക് എത്തിയ സിനിമയായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്ന സിനിമ. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് […]