22 Jan, 2025
1 min read

‘ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റല്‍ ആണെങ്കില്‍, എനിക്കത് തിരുത്തണം’ ; ഷാന്‍ റഹ്‌മാന്‍

സംഗീത സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശോഭിച്ച് നില്‍ക്കുന്ന പ്രതിഭയാണ് ഷാന്‍ റഹ്‌മാന്‍. പാട്ടുകളിലൂടെ മാത്രമല്ല റിയാലിറ്റി ഷോകളിലും ടെലിവിഷന്‍ ഷോകളിലും പങ്കാളിയായും ഷാന്‍ റഹ്‌മാന്‍ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഈ പട്ടണത്തില്‍ ഭൂതത്തിലൂടെയാണ് ഷാന്‍ റഹ്‌മാന്‍ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. അതിന്‌ശേഷം നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം ഷാന്‍ മോഷ്ടിച്ചെന്ന ആരോപണം വന്നിരുന്നു. […]