film
‘ലാലേട്ടന് ഇന്നും ആ ഫയർ ഉണ്ട്; സ്‌ക്രിപ്റ്റിന് അനുസരിച്ച് ഓടാനും ചാടാനും മണ്ണില്‍ ഇഴയാനും മടി ഇല്ലാതെ തയ്യാറാവുന്ന നടനാണ് മോഹന്‍ലാല്‍’; ആരാധകരുടെ കുറിപ്പ് ശ്രദ്ധനേടുന്നു
ആറാട്ട് സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. തീയറ്ററില്‍ ഫാന്‍സ് ഷോകളിലും മറ്റും വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് ആറാട്ട്. ആദ്യദിനം തന്നെ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി. ലാലേട്ടന്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് തന്നെ. അണിയറ പ്രവര്‍ത്തകരും സമാനമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആദരവും അദ്ദേഹത്തിന്റെ അഭിനത്തോടുള്ള ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് […]
‘മീശമാധവനിലെ ചേക്കിന്റെ പട്ടാളം പുരുഷുവേട്ടനെ ഓർമ്മയില്ലേ?’; കടുത്തുരുത്തി ജെയിംസാണ് ആ വേഷമണിഞ്ഞ കലാകാരൻ
‘പുരുഷു എന്നെ അനുഗ്രഹിക്കണം…..’ ഈ ഡയലോഗ് പറയാത്ത മലയാളി ഉണ്ടാകില്ല. 2002ല്‍ പുറത്തിറങ്ങിയ മീശ മാധവന്‍ എല്ലാക്കാലത്തും മലയാളികളുടെ പ്രിയ ചിത്രമാണ്. വിഷുക്കാലമായാല്‍ മീശമാധവന്‍ കിടിലന്‍ നൊസ്റ്റാള്‍ജിയ തന്നെയാണ്. ചേക്ക് എന്ന ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും ഒരിക്കലും മലയാളിയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല. അതില്‍ പ്രധാനപ്പെട്ട ആളാണ് പട്ടാളം പുരുഷു. കല്യാണവീട്ടിലും അമ്പലത്തിലും വരെ ആര്‍മി യൂനിഫോമില്‍ എത്തിയ ചേക്കിന്റെ സ്വന്തം പുരുഷുവേട്ടന്‍. വലിയ തമാശ ഡയലോഗുകളോ ആക്ഷനുകളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിച്ച പുരുഷുവേട്ടന്‍ […]
ഫാൻസുകാർ തള്ളുന്ന 100 കോടി ക്ലബ്ബും നിർമ്മാതാവിന് കിട്ടുന്ന 100 കോടി ക്ലബ്ബും!! വിശദമായറിയാം
സിനിമ എന്ന വാക്കിനൊപ്പം ഇവയെ ചുറ്റി പറ്റി ചില കൗതുക വാക്കുകൾ വ്യാപകമായി നമ്മൾ കേട്ടിരുന്നു. അവയിൽ പരിചിതവും പ്രധാനപ്പെട്ടവയുമാണ് സിനിമ തിയേറ്ററിൽ നൂറ് ദിനം പിന്നിട്ടെന്നും , സൂപ്പർ ഹിറ്റ് ചിത്രമെന്നും , ഇരുനൂറ് ദിവസം തികഞ്ഞാൽ റെക്കോർഡ് തീർത്തെന്നും ഉൾപ്പടെയുള്ള സിനിമ പ്രയോഗങ്ങൾ. ഇവയെല്ലാം പറഞ്ഞു പഠിച്ചതുപോലെ ഓരോ സിനിമ പ്രേമികളുടെയും ഉള്ളിൽ പതിഞ്ഞ വാക്കുകളായിരുന്നു. എന്നാൽ നാട് ഓടുമ്പോൾ നടുവേ ഓടണം എന്നതാണെല്ലോ പുതിയ കാലത്തിന് അനുയോജ്യം. അങ്ങനെ സിനിമ മേഖലയിലും ചില […]