22 Dec, 2024
1 min read

‘ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് ഇത്രയും വാങ്ങുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്, അത് സാധിച്ചെടുത്ത ആളാണ് മമ്മൂക്ക’ ; മോഹന്‍ലാല്‍

എണ്‍പത് കാലഘട്ടം മുതല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു വാണിജ്യപരമായി മലയാള സിനിമയുടെ നിലനില്‍പ്പ്. ഇരുവര്‍ക്കും പിന്നിലായി പലരും വന്നുപോയെങ്കില്‍ തന്നെയും മമ്മൂട്ടി-മോഹന്‍ലാല്‍ താരജോടികള്‍ ഇന്നും തങ്ങളുടെ പ്രഭാവം നിലനിര്‍ത്തി പോരുന്നു. നായകനും വില്ലനുമായും നായകനും സഹനയാകാനുമായും നായകനും നായകനുമായും നിരവധി സിനിമകള്‍ ഇരുവരും ഒന്നിച്ച് സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും ഇരുവരും തമ്മില്‍ പങ്കിടുന്ന ഒരു സൗഹൃദം വേറൊന്ന് തന്നെയാണ്. […]