21 Jan, 2025
1 min read

“എടാ മോനെ.. ഷമ്മി ഒക്കെ പഴയതാ ഇത് വേറെ..” UC യിൽ ആവേശമായി ഫഹദ്

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തും. രംഗൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും ആവേശം. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ഫഹദ് ഫാസിലും ടീമും പ്രമോഷൻ പരിപാടികളുടെ തിരക്കുകളിൽ ആണ്. കഴിഞ്ഞ ദിവസം യുസി കോളേജിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ഫഹദിനെ കുറെ നാളുകൾക്ക് ശേഷം ഇത്ര ആക്ടീവായി കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. […]

1 min read

ലോകേഷ് – വിജയ് ചിത്രത്തില്‍ ഫഹദ് ഫാസിലും ; ആവേശത്തോടെ ആരാധകര്‍

ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 67. മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദിന് തമിഴില്‍ ഗംഭീര അഭിപ്രായം നേടിക്കൊടുത്ത ചിത്രമാണ് ‘വിക്രം’. കമല്‍ഹാസന്‍ നായകനായ ഹിറ്റ് ചിത്രം സംവിധാനം ചെയ്തതാകട്ടെ ലോകേഷ് കനകരാജും. ലോകേഷ് […]

1 min read

വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു ; ഫഹദ് ഫാസില്‍ ചിത്രം ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക്

മലയന്‍കുഞ്ഞ് ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഫഹദ് ഫാസില്‍. നാച്ചുറല്‍ ആക്ടിങ് കൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി മാറിയത്. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും, ഞാന്‍ പ്രകാശനിലെ പ്രകാശനും, കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയും, ട്രാന്‍സിലെ വിജു പ്രസാദുമടക്കം, മാലിക്കിലെ ആലിക്കയും അടക്കം ഫഹദ് ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ഫഹദിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. […]

1 min read

“ഇവനൊക്കെ ഒരു നടനാണോ?” എന്ന് ചോദിച്ചവരെ കൊണ്ട് “ഇവനെന്തൊരു നടനാണ്!” എന്ന് പറയിച്ച ഫഹദ് ഫാസിലിന്റെ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്

സിനിമാ കഥകളെ പോലും അമ്പരിപ്പിക്കുന്ന തരത്തിൽ സ്ക്രീനിന് ഇപ്പുറത്ത് നിന്ന് സ്വന്തം ജീവിതത്തെ മാറ്റി മറച്ചവരാണ് മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും . അഭിനയ മോഹവും , നടനെന്ന ആഗ്രഹവും ഉള്ളിൽ പതിയുമ്പോൾ ലഭിച്ച കഥാപാത്രങ്ങളെയും , തേടി പോയ വേഷങ്ങളെയും കുറിച്ച് ഓർത്ത് അൽപ്പം കയ്‌പ്പേറിയ അനുഭവങ്ങൾ നുണയാത്തവരായി ആരും തന്നെ കാണില്ല. സിനിമയെന്ന വിസ്‌മയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുന്നതിനും , ഇരുകാലുകളും ഉറപ്പിച്ച് നിർത്തുന്നതിനും ആഹോരാത്രം പ്രയത്നിക്കുകയും , പ്രയത്നങ്ങളെല്ലാം ഫലം കാണാതെ […]