22 Jan, 2025
1 min read

പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടായ ജയസൂര്യയും ചാക്കോച്ചനും വീണ്ടുമെത്തുന്നു; ‘എന്താടാ സജി’യിലെ വീഡിയോ ഗാനം പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ‘എന്താടാ സജി’ . ഒരു ഇടവേളയ്ക്ക് ശേഷം ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഇപ്പോഴിതാ, ആത്മാവിന് എന്ന് തുടിങ്ങുന്ന ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് രചനയും […]