Drishyam
‘വെറും നാലാം ക്ലാസ്സുക്കാരന്റെ ബുദ്ധി അങ്ങ് നേപ്പാള്‍ വരെ എത്തിയിരിക്കുന്നു’ ; മോഹന്‍ലാലിന്റെ റേഞ്ച് കാണിച്ച് തന്ന ആരാധകന്റെ കുറിപ്പ് വൈറലാവുന്നു
മലയാള സിനിമയുടെ പ്രിയനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരം പിന്നീട് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇതിഹാസ താരമായി മാറുകയായിരുന്നു. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ ചേക്കേറിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫാന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. ലാലേട്ടന്റെ ചിത്രമാണ് തന്റെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പറായി ഇട്ടിരിക്കുന്നതെന്നും മറ്റൊരു രാജ്യത്തെ തന്റെ […]
‘ദൃശ്യവും ട്വല്‍ത്ത് മാനുമൊക്കെ ചെറുത്.. വലുത് വരാൻ പോകുന്നതേയുള്ളൂ..’ : ജീത്തു ജോസഫ്
ത്രില്ലര്‍ സ്വഭാവത്തില്ലുള്ള സിനിമകളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന സംവിധായകനാണ് താന്‍ എന്ന് ജീത്തു ജോസഫ് ഇതിനോടകം തന്നെ തെളിയിച്ചതാണ്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പകുതിയിലധികവും ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്നതാണ്. ഇതില്‍ ദൃശ്യം വണ്‍, മെമ്മറീസ്, ദൃശ്യം ടു എന്നീ ചിത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. ദൃശ്യത്തിന്റെ വിജയം ജീത്തു ജോസഫ് എന്ന സംവിധായകനേയും എഴുത്തുകാരനെയും ഏറെ പ്രശസ്തനാവാൻ സഹായിച്ചതാണ്. മലയാള സിനിമയിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നതാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം സീരിസ്. ഒരു കുടുംബ […]
‘ദൃശ്യം 3’യിൽ സിബിഐ കഥാപാത്രമായി മമ്മൂട്ടിയും!? ; ജീത്തു ജോസഫ് പറയുന്നതറിയാം
മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ടേറ്റെടുത്ത സിനിമയാണ് 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’. ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിലുള്ളതാണ്. ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയ വര്‍ഷമെന്നാണ് സിനിമാലോകത്ത് 2013 അറിയപ്പെട്ടത്. ചിത്രം ഇറങ്ങി 8 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു ദൃശ്യം 2. ഒന്നാം ഭഗത്തിന്റെ തുടര്‍ച്ചയായി കഥപറയുന്ന ദൃശ്യം 2ല്‍ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജുകുട്ടിയും കുടുംബവും. […]