03 Jan, 2025
1 min read

‘റോപ്പ് മേലോട്ട് പൊങ്ങിക്കുതിച്ച് റോപ്പ് പൊട്ടി താഴോട്ട് വീണു, ഇത് കണ്ട് മമ്മൂട്ടി പേടിച്ച് നിന്നു’; വടക്കന്‍ വീരഗാഥയുടെ സമയത്തേ അനുഭവങ്ങള്‍ പങ്കുവെച്ച് ഹരിഹരന്‍

‘ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കരം കൊണ്ട് ചുരിക വളക്കാന്‍ കൊല്ലന് പതിനാറു പണം കൊടുത്തവന്‍ ചന്തു. മാറ്റം ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കള്ളം പറഞ്ഞവന്‍ ചന്തു.’ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ആരാധകരുടെ മനസിലേക്ക് എത്തുന്ന ഡയലോഗുകളില്‍ ഒന്നാണിത്. മമ്മൂട്ടിയുടെ അഭിനയപാടവത്തില്‍ സുപ്പര്‍ ഹിറ്റായ വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ ഡയലോഗാണിത്. ചതിയനും, ക്രൂരനുമായി കൊണ്ടാടിയിരുന്ന വടക്കന്‍ പാട്ടിലെ ചന്തുവിന്, വേറൊരു മുഖം നല്‍കിയാണ് എംടി വാസുദേവന്‍ നായര്‍ ചിത്രീകരിച്ചത്. ഹരിഹരന്‍ […]