21 Jan, 2025
1 min read

‘അച്ഛനെ ഭയമായിരുന്നു, അടുത്തുവന്നപ്പോഴേക്കും അദ്ദേഹം പോയി’: ദിലീപ്

ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറാത്ത രീതിയിലുള്ള ആളായിരുന്നുവെന്ന് നടൻ ദിലീപ്. അടുത്തിടപഴകി വന്നപ്പോഴേക്കും അദ്ദേഹം തന്നെ വിട്ടുപോകുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്‍റെ വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ച് ദിലീപ് മനസ്സുതുറന്ന് സംസാരിച്ചത്. തന്‍റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അദ്ദേഹത്തോടൊപ്പം ഏറെ നാളായുള്ള സൗഹൃദമുണ്ടെന്നും അതുകൊണ്ടാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് താൻ വന്നതെന്നും ദിലീപ് പറഞ്ഞു. ‘‘കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോൾ. […]