08 Jan, 2025
1 min read

ബാലതാരം ദേവനന്ദയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം; പരാതി നൽകി കുടുംബം

ബാലതാരം ദേവനന്ദയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ തിരിച്ചടിച്ച് കുടുംബം. സംഭവത്തിൽ എറണാകുളം സൈബർ പൊലീസിൽ ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയിരിക്കുകയാണ്. മേയ് 17ന് തിയേറ്ററുകളിലെത്തിയ ​ഗു എന്ന സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം പരാമർശം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ‘‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി […]

1 min read

ദേവനന്ദ ആദ്യമായി പിന്നണി ​ഗായികയാകുന്നു; ​’ഗു’വിലെ പുതിയ ​ഗാനം പുറത്ത്

നവാ​ഗതനായ മനു രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ​’ഗു’. ഹൊറർ ജോണറിൽ ഇറങ്ങിയ ഈ സിനിമയിൽ ബാലതാരം ദേവനന്ദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹൊററിൽ തന്നെ അൽപം വ്യത്യസ്തത പിടിച്ച് ഇറങ്ങിയ ഈ ചിത്രത്തിലെ പുതിയൊരു ​ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദേവനന്ദയാണ് ​ഗാനം ആലപിക്കുന്നത് എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ദേവനന്ദ ഒരു സിനിമയ്ക്ക് വേണ്ടി ആദ്യമായി പാടുന്ന ​ഗാനമായിരിക്കും ഇത്. ‘ചിങ്കാരിക്കാറ്റേ മടിച്ചിക്കാറ്റേ’ എന്ന് തുടങ്ങുന്ന ​ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് സം​ഗീത സംവിധായകൻ ജോനാഥൻ […]

1 min read

അരിമണ്ണ തറവാട്ടിലെ പ്രേതാനുഭവങ്ങൾ; വെള്ളിത്തിരയെ വിറപ്പിച്ച് ‘ഗു’, റിവ്യൂ വായിക്കാം

ഓരോ നാടുകളിലും അതീന്ദ്രിയ ശക്തിയായി ആളുകള്‍ കരുതിപ്പോരുന്ന ചില കാര്യങ്ങളുണ്ട്. പലയിടത്തും പല പേരുകളിൽ അത്തരത്തിലുള്ള അരൂപികളുടെ ലോകം അറിയപ്പെടാറുണ്ട്. മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള പ്രേത പടങ്ങളിലൊക്കെ പല രൂപത്തിൽ പല ഭാവത്തിൽ അതൊക്കെ നാം കണ്ടറിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള കഥകളുറങ്ങുന്ന അരിമണ്ണ തറവാട്ടിലെ പ്രേതാനുഭവങ്ങളുമായി ഇപ്പോൾ തിയേറ്ററുകളെ വിറപ്പിച്ചിരിക്കുകയാണ് ‘ഗു’ എന്ന ചിത്രം. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് അരിമണ്ണ തറവാട്. ദൂരെ ജോലി ചെയ്യുന്ന ബന്ധുക്കളെല്ലാവരും ഒരവധിക്കാലത്ത് തറവാട്ടിലേക്ക് ഒന്നിച്ചുകൂടുകയാണ്. തറവാടിന് കൈവന്ന ചില ദോഷങ്ങൾക്ക് […]